വെ​റും യു​ഡി​എ​ഫ് അ​ല്ല, ടീം ​യു​ഡി​എ​ഫ്… 100ൽ ​അ​ധി​കം സീ​റ്റു​ക​ളോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും; മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കി വി.​ഡി. സ​തീ​ശ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​ര്‍ യു​ഡി​എ​ഫ് പ്ലാ​റ്റ്‍​ഫോ​മി​ലെ​ത്തു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ യു​ഡി​എ​ഫി​നേ​ക്കാ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ കു​റി​ച്ച് ത​ർ​ക്ക​മു​ണ്ടെ​ന്ന പ്ര​ച​ര​ണം സി​പി​എം ത​ന്ത്ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ 100ൽ ​അ​ധി​കം സീ​റ്റു​ക​ളോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും. യു​ഡി​എ​ഫ് അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് 100 സീ​റ്റ് എ​ന്ന ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാ​മ്പ് ല​ക്ഷ്യ-2026 സ​മാ​പ​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. ഇ​ത് വെ​റും യു​ഡി​എ​ഫ് അ​ല്ലെ​ന്നും ടീം ​യു​ഡി​എ​ഫ് ആ​ണെ​ന്നും കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പൊ​ളി​റ്റി​ക്ക​ൽ പ്ലാ​റ്റ്‍​ഫോം ഉ​യ​രു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കേ​ര​ള​ത്തി​ന്‍റെ നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കും. നി​കു​തി കൊ​ള്ള ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രും. മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന​ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment