പാ​ത ന​വീ​ക​ര​ണം: ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ നി​യ​ന്ത്ര​ണം, വ​ഴി​തി​രി​ച്ചു​വി​ടും

പ​ര​വൂ​ർ: ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് കീ​ഴി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്ന അ​ടി​യ​ന്തി​ര പാ​ത ന​വീ​ക​ര​ണ ജോ​ലി​ക​ളെ​ത്തു​ട​ർ​ന്ന് ജൂ​ൺ, ജൂ​ലൈ​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത​ട​ക്കം നി​ര​വ​ധി ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ യാ​ത്ര വൈ​കു​ക​യോ ചെ​യ്യും. ചി​ല ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​മു​ണ്ട്.

വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ൾ
ഗു​രു​വാ​യൂ​ർ – ചെ​ന്നൈ എ​ഗ്‌​മോ​ർ എ​ക്സ്പ്ര​സ് ( 16128): ജൂ​ൺ ഏ​ഴ് മു​ത​ൽ ജൂ​ലൈ ആ​റ് വ​രെ ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ വി​രു​തു​ന​ഗ​റി​നും മ​ണ​പ്പാ​റ​യ്ക്കും ഇ​ട​യി​ൽ മാ​നാ​മ​ധു​ര, കാ​രൈ​ക്കു​ടി, തി​രു​ച്ചി​റ​പ്പ​ള്ളി വ​ഴി തി​രി​ച്ചു​വി​ടും. മ​ധു​ര, ഷോ​ള​വ​ന്ദാ​ൻ, കൊ​ടൈ​ക്ക​നാ​ൽ റോ​ഡ്, ദി​ണ്ടി​ഗ​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​കി​ല്ല. പ​ക​ര​മാ​യി അ​രു​പ്പു​ക്കോ​ട്ടൈ, മാ​നാ​മ​ധു​ര, ശി​വ​ഗം​ഗ, കാ​രൈ​ക്കു​ടി, പു​തു​ക്കോ​ട്ടൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ക്കും.

ക​ന്യാ​കു​മാ​രി – ഹൗ​റ സൂ​പ്പ​ർ​ഫാ​സ്റ്റ് ( 12666): ജൂ​ൺ 13, 20, 27, ജൂ​ലൈ നാ​ലി​ന് ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ മ​ധു​ര​യ്ക്കും തി​രു​ച്ചി​റ​പ്പ​ള്ളി​ക്കും ഇ​ട​യി​ൽ മാ​നാ​മ​ധു​ര, കാ​രൈ​ക്കു​ടി വ​ഴി തി​രി​ച്ചു​വി​ടും. കൊ​ടൈ​ക്ക​നാ​ൽ റോ​ഡ്, ദി​ണ്ടി​ഗ​ൽ സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കും.

നാ​ഗ​ർ​കോ​വി​ൽ – സി​എ​സ്എം​ടി മും​ബൈ എ​ക്സ്പ്ര​സ് ( 16352): ജൂ​ൺ 11, 14, 18, 21, 25, 28, ജൂ​ലൈ ര​ണ്ട്, അ​ഞ്ചി​ന് മ​ധു​ര​യ്ക്കും തി​രു​ച്ചി​റ​പ്പ​ള്ളി​ക്കും ഇ​ട​യി​ൽ മാ​നാ​മ​ധു​ര, കാ​രൈ​ക്കു​ടി വ​ഴി തി​രി​ച്ചു​വി​ടും. ദി​ണ്ടി​ഗ​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കി​ല്ല.

ക​ന്യാ​കു​മാ​രി – ഹൈ​ദ​രാ​ബാ​ദ് എ​ക്സ്പ്ര​സ് ( 17070): ജൂ​ൺ 12, 19, 26, ജൂ​ലൈ മൂ​ന്നി​ന് മ​ധു​ര​യ്ക്കും തി​രു​ച്ചി​റ​പ്പ​ള്ളി​ക്കും ഇ​ട​യി​ൽ മാ​നാ​മ​ധു​ര, കാ​രൈ​ക്കു​ടി വ​ഴി തി​രി​ച്ചു​വി​ടും. കൊ​ടൈ​ക്ക​നാ​ൽ റോ​ഡ്, ദി​ണ്ടി​ഗ​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​കി​ല്ല.

നാ​ഗ​ർ​കോ​വി​ൽ – കാ​ച്ചീ​ഗു​ഡ എ​ക്സ്പ്ര​സ് (16354): ജൂ​ൺ ആ​റ്, 13, 20ന് ​ദി​ണ്ടി​ഗ​ൽ, ക​രൂ​ർ വ​ഴി തി​രി​ച്ചു​വി​ടും. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കി ക​രൂ​രി​ൽ അ​ധി​ക സ്റ്റോ​പ്പ് ന​ൽ​കും.

വൈ​കു​ന്ന ട്രെ​യി​നു​ക​ൾ
മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സ് ( 12618): ഹ​സ്ര​ത് നി​സാ​മു​ദീ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന സ​ർ​വീ​സു​ക​ൾ ജൂ​ൺ ആ​റ്, 13, 20, 27ന് ​ഒ​രു മ​ണി​ക്കൂ​റും, ജൂ​ൺ 10, 17, 24ന് 45 ​മി​നി​റ്റും വൈ​കും. ജൂ​ലൈ എ​ട്ട്, 15, 22, 29ന് ​മു​പ്പ​തു മി​നി​റ്റ് വൈ​കി​യോ​ടും.

എ​റ​ണാ​കു​ളം – ടാ​റ്റാ​ന​ഗ​ർ എ​ക്സ്പ്ര​സ് ( 18190): ജൂ​ൺ ആ​റ്, എ​ട്ട്, 10, 13, 15, 17, 20, 22, 24, 27, 29, ജൂ​ലൈ ഒ​ന്നി​ന് എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന സ​ർ​വീ​സ് അ​ന്പ​തു മി​നി​റ്റ് വൈ​കും.

ആ​ല​പ്പു​ഴ – ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് (T 13352): ജൂ​ണി​ലെ വി​വി​ധ തി​യ​തി​ക​ളി​ലും ജൂ​ലൈ ഒ​ന്നി​നും പു​റ​പ്പെ​ടു​ന്ന സ​ർ​വീ​സ് ഇ​രു​പ​തു മി​നി​റ്റ് വൈ​കും.

ഗു​രു​വാ​യൂ​ർ – ചെ​ന്നൈ എ​ഗ്‌​മോ​ർ എ​ക്സ്പ്ര​സ് ( 16128): ജൂ​ണി​ലെ വി​വി​ധ തി​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന സ​ർ​വീ​സു​ക​ൾ വ​ഴി​മ​ധ്യേ 15 മു​ത​ൽ 45 മി​നി​റ്റ് വ​രെ വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
ച​ണ്ഡീ​ഗ​ഡ് – തി​രു​വ​ന​ന്ത​പു​രം കേ​ര​ള സ​മ്പ​ർ​ക്ക് ക്രാ​ന്തി ( 12218): ജൂ​ണി​ൽ 10, 17, 24, ജൂ​ലൈ ഒ​ന്നി​ന് തി​യ​തി​ക​ളി​ൽ സ​ർ​വീ​സു​ക​ൾ 35 മി​നി​റ്റ് വൈ​കും.

മ​റ്റ് ട്രെ​യി​നു​ക​ൾ
എ​റ​ണാ​കു​ളം – വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് (25 മി​നി​റ്റ്), മ​ഡ്ഗാ​വ് – എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (20 മി​നി​റ്റ്), ഋ​ഷി​കേ​ശ് – തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ​ഫാ​സ്റ്റ് (20 മി​നി​റ്റ്), നാ​ഗ​ർ​കോ​വി​ൽ – മ​ഡ്ഗാ​വ് എ​ക്സ്പ്ര​സ് (ജൂ​ൺ 23-ന് 40 ​മി​നി​റ്റ്) എ​ന്നി​വ​യും വൈ​കി​യോ​ടും.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ
ആ​ല​പ്പു​ഴ – ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ( 16307): ജൂ​ൺ 18-ന് ​ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ക​ണ്ണൂ​ർ സൗ​ത്തി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

ക​ണ്ണൂ​ർ സൗ​ത്തി​നും ക​ണ്ണൂ​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി.
തി​രു​വ​ന​ന്ത​പു​രം – ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി ( 12082):ജൂ​ൺ 18-ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ത​ല​ശേ​രി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ത​ല​ശേ​രി​ക്കും ക​ണ്ണൂ​രി​നും ഇ​ട​യി​ലു​ള്ള സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ ഈ ​സ​മ​യ​മാ​റ്റ​ങ്ങ​ൾ ശ്ര​ദ്ധി​ച്ച് യാ​ത്ര ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Related posts

Leave a Comment