ധ​വ​ള​പ​ത്രം നി​യമ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു വ​ച്ചു; സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്ത​ണം; ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം പ​ത്ത് വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലാ​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​രി​ക്കു​ന്ന ധ​വ​ള​പ​ത്രം സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​ച്ചു. ധ​വ​ള​പ​ത്ര​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ന്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലും ശ​ക്ത​മാ​യി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​രു​ടെ​യും ആ​രോ​പ​ണ​ങ്ങ​ളെ​യും വി​മ​ര്‍​ശ​ന​ങ്ങ​ളെ​യും ത​ള്ളി​ക്കൊ​ണ്ടാ​ണ് ധ​വ​ള​പ​ത്രം സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​യ്ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും നേ​ര്‍​ക്കു​നേ​ര്‍ വാ​ക് പോ​രാ​ട്ടം ന​ട​ന്നു.

സം​സ്ഥാ​നം ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​തെ​ന്ന് ധ​വ​ള​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ധ​വ​ള​പ​ത്ര​ത്തി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ള്‍ ചു​വ​ടെ പ​റ​യു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​ക​ടം 5.07 ല​ക്ഷം കോ​ടി​യാ​ണെ​ന്നാ​ണ് ധ​വ​ള​പ​ത്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​രു​മാ​ന​ത്തി​ന്‍റെ 77 ശ​ത​മാ​ന​വും ശ​മ്പ​ളം, പെ​ന്‍​ഷ​ന്‍, പ​ലി​ശ എ​ന്നി​വ​യ്ക്കു വേ​ണ്ടി ചെ​ല​വാ​കു​ന്നു

. 48.733 കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ക ഈ ​സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് ധ​വ​ള​പ​ത്രം പ​റ​യു​ന്നു.കി​ഫ്ബി​ക്ക് 21,000 കോ​ടി​രൂ​പ​യു​ടെ വാ​യ്പ ബാ​ധ്യ​ത​യു​ണ്ട്. കി​ഫ്ബി​യു​ടെ അ​ടി​സ്ഥാ​ന ആ​ശ​യം ദു​ര്‍​ബ​ല​മാ​യി. ട്ര​ഷ​റി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. നി​കു​തി വ​രു​മാ​ന​വും കേ​ന്ദ്ര​സ​ഹാ​യ​വും കു​റ​യു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.നി​ര്‍​ണാ​യ​ക​മാ​യ പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ധ​വ​ള​പ​ത്ര​ത്തി​ല്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്നു​ണ്ട്. ബെ​വ്‌​കോ, സ​പ്ലൈ​കോ എ​ന്നി​വ ല​യി​പ്പി​ക്ക​ണം. കെ​എ​സ്ആ​ര്‍​ടി​സി, ജ​ല​അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ലി​യ ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ടി​മു​ടി മാ​റ്റം വേ​ണം. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്ത​ണം. ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പു​ന​സം​ഘ​ടി​പ്പി​ക്ക​ണം. 2026 ഏ​പ്രി​ലി​ല്‍ സം​സ്ഥാ​ന ഖ​ജ​നാ​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തു​ക 5263 കോ​ടി രൂ​പ മാ​ത്ര​മാ​യി​രു​ന്നു. ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം പ​ത്ത് വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലാ​ക്ക​ണം. കെ​എ​സ്ഇ​ബി സ്വ​യം​പ​ര്യാ​പ്ത​മാ​ക​ണം. പ​തി​നാ​റാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​കി​ല്ല.

  • എം.​സു​രേ​ഷ്ബാ​ബു.

Related posts

Leave a Comment