ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി സു​ര​ക്ഷാ​സ​മ്മേ​ള​നം എ​ട്ടു മു​ത​ൽ ഡ​ൽ​ഹി​യി​ൽ: ഭീ​ക​ര​വാ​ദം, നു​ഴ​ഞ്ഞു​ക​യ​റ്റം തു​ട​ങ്ങി​യ​വ ച​ർ​ച്ച​യാ​കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി സു​ര​ക്ഷാ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യു​ള്ള 57-ാമ​ത് ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ത​ല സ​മ്മേ​ള​നം എ​ട്ടു മു​ത​ൽ 11 വ​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി​എ​സ്എ​ഫ്) യും ​ബോ​ർ​ഡ​ർ ഗാ​ർ​ഡ് ബം​ഗ്ലാ​ദേ (ബി​ജി​ബി) ശും ​ത​മ്മി​ലാ​ണു ച​ർ​ച്ച​ക​ളെ​ന്ന് ബി​എ​സ്എ​ഫ് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബി​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​വീ​ൺ കു​മാ​ർ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കും. മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫു​സാ​മാ​ൻ സി​ദ്ദി​ഖി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ക.

ബം​ഗ്ലാ​ദേ​ശു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ൽ പു​തി​യ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള ഇ​രു സേ​ന​ക​ളു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്ച കൂ​ടി​യാ​ണി​ത്.

ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്കും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും​നേ​രേ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ക, അ​തി​ർ​ത്തി വ​ഴി​യു​ള്ള ക​ള്ള​ക്ക​ട​ത്തും മ​റ്റു നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യു​ക, ബം​ഗ്ലാ​ദേ​ശി കു​റ്റ​വാ​ളി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ട​യു​ക, അ​തി​ർ​ത്തി​യി​ലെ വേ​ലി ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു ത​ട​യി​ടു​ക, ബം​ഗ്ലാ​ദേ​ശി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​മ​ത ഗ്രൂ​പ്പു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണു പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യ​ങ്ങ​ൾ.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ര​സ്പ​ര വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും അ​തി​ർ​ത്തി സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളും നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും ബി​എ​സ്എ​ഫ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment