എ​നി​ക്ക​തൊ​ന്നും അ​റി​യാ​ൻ​മേ​ലേ… ! “ഡോണൾഡ് ട്രംപ്’ ഉരുളക്കിഴങ്ങുകൃഷി തുടങ്ങി!

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ഴ​ത്തെ താ​രം സ്പാ​നി​ഷു​കാ​രി​യാ​യ ഡോ​ള​റ​സ് ലെ​യ്സ് ആ​ണ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള മു​ഖ​സാ​ദൃ​ശ്യ​മാ​ണ് ക​ർ​ഷ​ക​യാ​യ ഇ​വ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​ക്കി​യ​ത്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സ്പെ​യി​നി​ൽ കാ​ർ​ഷി​ക റി​പ്പോ​ർ​ട്ടിം​ഗി​നു പോ​യ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​ണ് കാ​ർ​ഷി​ക വ​സ്ത്ര​ങ്ങ​ളു​മ​ണി​ഞ്ഞ് തൂ​ന്പ​യും ചു​മ​ലി​ലേ​റി നി​ൽ​ക്കു​ന്ന ഡോ​ള​റ​സി​ന്‍റെ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ട്രം​പു​മാ​യി സാ​മ്യം തോ​ന്നി​യ​തി​നാ​ൽ ചി​ത്രം ഉ​ടൻ വൈ​റ​ലാ​യി.

അ​മേ​രി​ക്ക​ൻ ന​യ​വും അ​ന്താ​രാ​ഷ്‌​ട്ര പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ ചോ​ദി​ച്ചാ​ൽ, എ​നി​ക്ക​തൊ​ന്നും അ​റി​യാ​ൻ​മേ​ലേ… എ​ന്നും പ​റ​ഞ്ഞ് ഈ ​അ​റു​പ​ത്തി​നാ​ലു​കാ​രി കൈ​മ​ല​ർ​ത്തും. ഉ​രു​ള​ക്കി​ഴ​ങ്ങു ക​ർ​ഷ​ക​യാ​യ ഡോ​ള​റ​സി​ന് ത​ന്‍റെ വി​ള​യെ ന​ശി​പ്പി​ക്കാ​ൻ വ​രു​ന്ന കീ​ട​ങ്ങ​ളെ എ​ങ്ങ​നെ തു​ര​ത്താമെ​ന്ന ആ​ശ​ങ്ക മാ​ത്ര​മേ​യു​ള്ളൂ.

അ​മേ​രി​ക്ക​യി​ൽ എ​ന്തു ന​ട​ന്നാ​ലും ത​നി​ക്കെ​ന്താ എ​ന്ന ഭാ​വം. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് ട്രം​പി​നെ മാ​റ്റി ഈ ​ക​ഠി​നാ​ധ്വാ​നി​യാ​യ വ​നി​ത​യെ നി​യ​മി​ക്ക​ണ​മെ​ന്നും ക​മ​ന്‍റ് ചെ​യ്ത​വ​രു​ണ്ട്. മ​റ്റു ചി​ല​രാ​വ​ട്ടെ പ്ര​സി​ഡ​ന്‍റി​ന്‍റെ കു​ടും​ബ​വേ​രു​ക​ൾ സ്പെ​യിനി​ലു​മുണ്ടോ എ​ന്നാ​ണ് അ​ന്വേ​ഷി​ച്ച​ത്.

Related posts