ചാലക്കുടി ട്രാം​വേ പു​റമ്പോ‌​ക്കിലെ 12 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിൽ നഗരസഭയെത്തി; നീക്കം തടഞ്ഞ് കൗൺസിലർമാരും നാട്ടുകാരും

ചാ​ല​ക്കു​ടി: ട്രാം​വേ പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന 12 കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി കൗ​ണ്‍​സി​ല​ർ​മാ​ര​ട​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ട്രാം​വേ പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ വി​ധി ന​ട​പ്പാ​ക്കാ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ല്കി​യ​ത​നു​സ​രി​ച്ചാ​ണ് വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ എ​ത്തി​യ​ത്.

എ​ന്നാ​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ സൂ​സ​മ്മ ആ​ന്‍റ​ണി, വി.​സി.​ഗ​ണേ​ശ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി നി​ർ​ത്തി​വ​ച്ചു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ഈ ​കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​വി​ധി​യ​നു​സ​രി​ച്ച് കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ചാ​ൽ ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​താ​കും. കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച​ശേ​ഷ​മേ ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment