നായയായി രൂപാനന്തരപ്പെടാന്‍ ചെലവാക്കിയത് 14,000 ഡോളര്‍; ഈ രൂപമാറ്റം കുട്ടിക്കാലം മുതലേയുള്ള ആഗ്രഹപ്രകാരം

സ്വപ്‌നങ്ങള്‍ക്കായി പ്രയത്‌നിക്കാത്തവരായി ആരുണ്ട്. പ്രത്യേകിച്ചും കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച കാര്യങ്ങളാകും ആദ്യം നടത്തിയിരിക്കുക. മൃഗമാവുക എന്ന ആഗ്രഹപ്രകാരം 14,000 ഡോളര്‍ നല്‍കി നായ ആയി മാറിയിരിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ടോക്കോ എന്നയാള്‍.

40 ദിവസംകൊണ്ടാണ് ടോക്കോയ്ക്ക് നായയായി രൂപമാറ്റം നടത്താന്‍ ആവശ്യമായ വസ്ത്രം നിര്‍മിച്ചത്. 33,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള തന്‍റെ യുടൂബ് ചാനലില്‍ ടോക്കോ വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. അവസാനമായി ഒരു വീഡിയോയില്‍ ടോക്കോ തറയില്‍ ഉരുണ്ടു കളിക്കുന്നതും കാണാന്‍ സാധിക്കും.

അടുത്തിടയ്ക്കാണ് ടോക്കോ ആദ്യമായി താന്‍ പുറത്തേക്കിറങ്ങുന്നതിന്‍റെ വീഡിയോ പരസ്യപ്പെടുത്തിയത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ടോക്കോ മറ്റ് നായ്ക്കളായും മനുഷ്യരായും ഇടപെഴകുന്നത് കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം നൽകിയ അഭിമുഖത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ടോക്കോ പറഞ്ഞു.

നിങ്ങള്‍ ചെറുപ്പം മുതലുള്ള സ്വപ്‌നങ്ങളെ കുറിച്ച് ഓര്‍ക്കുന്നുണ്ടോ എന്നും ടോക്കോ ചോദിക്കുന്നുണ്ട്. നാല് കാലുള്ള ഫര്‍ബോള്‍ പോലെ ടോക്കോ പെരുമാറുന്നത് വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ ടോക്കോ യഥാര്‍ത്ഥ നായ്ക്കളുടെ  അടുത്തെത്തിയപ്പോള്‍ അവ ആദ്യം ഭയന്നു. കഴിഞ്ഞ വര്‍ഷം അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയില്‍ ടോക്കോ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നു. കുട്ടിക്കാലം മുതല്‍ ഒരു മൃഗമാകണമെന്ന സ്വപ്‌നം തനിക്കുണ്ടായിരുന്നെന്നും ടോക്കോ പറഞ്ഞു.

Related posts

Leave a Comment