കോ​വി​ഡ് ബാ​ധി​ച്ച് എസ്ഐ മ​രി​ച്ചു; സം​സ്ഥാ​ന​ത്ത് പോലീ‌സ് ഉദ്യോഗസ്ഥർ കോവിഡ് ബാധിച്ച് മരിക്കുന്നത് ആ​ദ്യ​മാ​യി

ഇ​ടു​ക്കി: കോ​വി​ഡ് ബാ​ധി​ച്ച് എ​സ്ഐ മ​രി​ച്ചു. ഇ​ടു​ക്കി സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ തൊ​ടു​പു​ഴ പൂ​ച്ച​പ്ര വ​ര​ന്പ​നാ​ൽ വി.​പി.​അ​ജി​ത​ൻ (55) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​ത്. മ​ന്ത്രി എം.​എം. മ​ണി​യു​ടെ ബ​ന്ധു​വാ​ണ് അജിതൻ.

ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ആ​യി​രു​ന്ന അ​ജി​ത​ൻ വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ ഇ​ടു​ക്കി സ്പെ​ഷ​ൽ​ബ്രാ​ഞ്ചി​ൽ എ​സ്ഐ ആ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു.

ഹൃ​ദ്രോ​ഗ​ത്തി​ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ഭാ​ര്യ​യി​ൽനി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. ചെ​റു​തോ​ണി​യി​ൽ ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തി​യി​രു​ന്ന ഭാ​ര്യ ര​മ​ണി​ക്ക് ചെ​റു​തോ​ണി കോ​ള​നി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യി​ൽനി​ന്നാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് മു​ക്ത​രാ​യി​രു​ന്നു. ഭാര്യാസഹോദരി ഇപ്പോഴും ചികിത്സയിലാണ്.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ജി​ത​നെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രോ​ഗം മൂ​ർ​ശ്ചി​ച്ച​തി​നെ ത്തുട​ർ​ന്നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ​ത്.

കോ​വി​ഡ് ബാ​ധി​ത​നാ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പ​ച്ച​തെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന വി​വ​രം. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​ക്ക​ൾ: അ​ക്ഷ​യ, അ​ഫി​ൻ.

Related posts

Leave a Comment