ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​ന​ന്യ​യു​ടെ മ​ര​ണം; ആറുമാസത്തിന് ശേഷം ആ​ശു​പ​ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ച് സർക്കാർ

കൊ​ച്ചി: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​ന​ന്യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ. കൊ​ച്ചി​യി​ലെ റെ​നൈ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്കെ​തി​രേ ഉ​യ​ർ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.

അ​ന​ന്യ മ​രി​ച്ച​തി​ന് പി​ന്നാ​ലെ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ റേ​ഡി​യോ ജോ​ക്കി​യും അ​വ​താ​രി​ക​യു​മാ​യി​രു​ന്ന അ​ന​ന്യ​യെ ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ളാ​റ്റി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ലെ പി​ഴ​വ് മൂ​ലം വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളും വേ​ദ​ന​യും താ​ൻ സ​ഹി​ക്കു​ക​യാ​ണെ​ന്ന് അ​ന​ന്യ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ജോ​ലി​ക്ക് പോ​കാ​നോ ചു​മ​യ്ക്കാ​നോ പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ന​ന്യ​യു​ടെ പ​രാ​തി.

Related posts

Leave a Comment