ക​രി​വെ​ള്ളൂ​രി​ൽ സ​ർ​വീ​സി​നി​ടെ സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം എ​റി​ഞ്ഞു ത​ക​ർ​ത്തു; ബ​സ് ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഒഴിവായത് വന്‍ദുരന്തം

പ​യ്യ​ന്നൂ​ര്‍: ബൈ​ക്കി​ല്‍ പി​ന്‍​തു​ട​ര്‍​ന്നെ​ത്തി​യ​വ​ര്‍ യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സ് എ​റി​ഞ്ഞു​ത​ക​ര്‍​ത്തു. ക​ണ്ണൂ​ര്‍-​കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സു​സ്മി​ത ബ​സാ​ണ് എ​റി​ഞ്ഞു ത​ക​ർ​ത്ത​ത്.

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ ദേ​ശീ​യ പാ​ത​യി​ല്‍ ക​രി​വെ​ള്ളൂ​ര്‍ ആ​ണൂ​രി​ലാ​ണ് സം​ഭ​വം. ബ​സി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ക​ല്ലേ​റി​ല്‍ ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു.

ബ​സ് ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​യാ​തെ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക​ള്‍ ബൈ​ക്കി​ല്‍ ത​ന്നെ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

ര​ണ്ട് ദി​വ​സം മു​മ്പ് ഇ​തേ ക​മ്പ​നി​യു​ടെ ക​ണ്ണൂ​ര്‍- കൊ​ല്ലൂ​ര്‍ മൂ​കാം​ബി​ക റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​ര​നെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചെ​ന്നു പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ് ബേ​വി​ഞ്ച തെ​ക്കി​ലെ ചു​ത്ര​മൂ​ല വീ​ട്ടി​ൽ സു​ജി​ത്തി​ന്‍റെ കൈ ​പി​ടി​ച്ചു തി​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. സു​സ്മി​ത ബ​സി​ന്റെ സ​മ​യ​ത്ത് ത​ന്നെ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നെ ചൊ​ല്ലി ഇ​രു വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​യി​രു​ന്നു മ​ർ​ദ​ന​വും ഇ​ന്ന​ലെ ബ​സി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​വു​മെ​ന്ന് ഉ​ട​മ കാ​സ​ര്‍​ഗോ​ട്ടെ എ​സ്.​അ​ശോ​ക​ന്‍ പ​റ​ഞ്ഞു. സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നെ​തി​രെ ബ​സു​ട​മ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​ക്ക് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment