പോലീസിന്‍റെ നിരന്തര ശല്യം; ദ​യാ​വ​ധം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡറുകൾ കളക്ടർക്ക് അ​പേ​ക്ഷ നൽകി

കോ​യ​ന്പ​ത്തൂ​ർ: പോ​ലീ​സു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഈ​റോ​ഡി​ൽ ദ​യാ​വ​ധം ന​ട​ത്താ​ൻ അ​നു​വാ​ദം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ല്കി. ഈ​റോ​ഡ് വീ​ര​പ്പ​ൻഛ​ത്രം ഓ​വി​യ (29), അ​നു (24) എ​ന്നി​വ​രാ​ണ് അ​പേ​ക്ഷ ന​ല്കി​യ​ത്.

മേ​യ് 28ന് ​രാ​ത്രി സ​ത്യ​മം​ഗ​ല​ത്ത് ഒ​രു പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത് ഇ​രു​വ​രും രാ​ത്രി വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ വീ​ര​പ്പ​ൻഛ​ത്ര​ത്തി​ൽ വ​ഴി​ത​ട​ഞ്ഞ മൂ​ന്നു​പേ​ർ ഇ​വ​രു​ടെ ഫോ​ണു​ക​ളും മ​റ്റും ക​വ​ർ​ന്നു. ഇ​തേ​പ്പ​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ല്കാ​നെ​ത്തി​യ​പ്പോ​ൾ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും അ​പ​മാ​നി​ച്ച് തി​രി​ച്ച​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​ൽ മ​നം​നൊ​ന്ത് വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ടൗ​ണ്‍ പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. ഗു​ണ്ടാ​ആ​ക്ട് ചു​മ​ത്തി ജ​യി​ലി​ൽ അ​ട​യ്ക്കു​മെ​ന്നും തു​ട​ർ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ ശ​ല്യം അ​സ​ഹ​നീ​യ​മാ​യ​തി​നാ​ൽ ത​ങ്ങ​ളെ ദ​യാ​വ​ധം ചെ​യ്തു​ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും ഈ​റോ​ഡ് ക​ള​ക്ട​ർ പ്ര​ഭാ​ക​ര​ന് അ​പേ​ക്ഷ ന​ല്കി​യ​ത്.

Related posts