മണ്ണില്‍ പുതഞ്ഞു കിടക്കുന്ന മണ്‍പാത്രം തുറന്നപ്പോള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ! തീയറ്റര്‍ പുതുക്കിപ്പണിയാന്‍ മണ്ണെടുത്തപ്പോള്‍ കിട്ടിയത് സ്വര്‍ണനിധി…

സ്വിറ്റ്‌സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറ്റലിയിലെ പ്രദേശമാണ് കോമോ. അതിസുന്ദരമായ പ്രദേശമെന്ന നിലയില്‍ ഇവിടം പ്രശസ്തമാണ്. ഇവിടെ പഴയൊരു തീയറ്ററുണ്ട്. ക്രെസോനി തീയറ്റര്‍ എന്നാണ് അതിന്റെ പേര്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആ തിയറ്ററില്‍ ആദ്യകാലത്ത് നൃത്തസംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്.

എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ തിയറ്റര്‍ സിനിമയുടെ പിടിയിലായി. പക്ഷേ മറ്റുള്ള തിയറ്ററുകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതു കൊണ്ടോ എന്തോ 1997ല്‍ തീയറ്റര്‍ അടയ്‌ക്കേണ്ടി വന്നു.

ഇറ്റാലിയന്‍ സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം പക്ഷേ ഏറെ വിലപിടിച്ചതായിരുന്നു ഇത്തരമൊരു സ്മാരകം. അതിനാലാണ് അവര്‍ ഈ തീയറ്റര്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്.

അതിന്റെ പ്രാരംഭ നടപടികള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ഒരു മണ്‍പാത്രം ആളുകളുടെ കണ്ണില്‍പ്പെട്ടത്.

എന്നാല്‍ തുറന്നപ്പോഴാണു ഞെട്ടിപ്പോയത്. നിറയെ പളപളാ മിന്നുന്ന സ്വര്‍ണനാണയങ്ങള്‍. ഇതു കണ്ട് പുരാവസ്തു ഗവേഷകരുടെ കണ്ണുതള്ളിപ്പോയി. അക്കാര്യം തെളിയിക്കുന്നതായിരുന്നു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വര്‍ണ നിധിയും.

തീയറ്റര്‍ പുതുക്കിപ്പണിയുന്നതിന്റെ മുമ്പായി തിയറ്ററും പരിസരവും പരിശോധിക്കാനായി പുരാവസ്തു ഗവേഷകരെയും നിയോഗിച്ചു. അവര്‍ മൊത്തം കുഴിച്ചു മറിച്ചു പരിശോധിക്കുന്നതിനിടെയാണ് ആംഫോറ എന്നറിയപ്പെടുന്ന പഴയതരം പാത്രം കണ്ടെത്തിയത്.

നീളത്തിലുള്ള ഒരു തരം മണ്‍പാത്രമാണിത്. ഇരുവശത്തും രണ്ടു പിടികളുമുണ്ടാകും. പഴയ കാലത്ത് റോമില്‍ ധാന്യങ്ങളും വെള്ളവുമെല്ലാം സംഭരിച്ചു വയ്ക്കാന്‍ ഉപയോഗിച്ചതായിരുന്നു ഇത്.

എന്നാല്‍ കോമോയില്‍ നിന്നു പുരാവസ്തു ഗവേഷകര്‍ക്കു ലഭിച്ച ആംഫോറയ്ക്കുള്ളില്‍ നൂറുകണക്കിനു സ്വര്‍ണനാണയങ്ങളായിരുന്നു. റോമന്‍ ഇംപീരീയല്‍ കാലഘട്ടത്തിലെ നാണയങ്ങളായിരിക്കും ഇവയെന്നാണു കരുതുന്നത്.

അതായത് അഞ്ചാം നൂറ്റാണ്ടില്‍ പ്രചാരത്തിലുണ്ടായിരുന്നവ! പാത്രത്തിലായതിനാല്‍ത്തന്നെ കാലമിത്രയായിട്ടും നാണയങ്ങള്‍ക്കു കാര്യമായ കേടുപാടും പറ്റിയിരുന്നില്ല.

നാണയങ്ങളുടെ ചരിത്രപരമായ പ്രത്യേകത ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഇറ്റാലിയന്‍ സാംസ്‌കാരിക വകുപ്പ് പറയുന്നു. ഇവയുടെ മൂല്യവും നിര്‍ണയിക്കാനായിട്ടില്ല.

പക്ഷേ സാംസ്‌കാരിക വകുപ്പിന് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്. സ്വര്‍ണനാണയം ലഭിച്ച പ്രദേശത്തു മുഴുവന്‍ കൂടുതല്‍ ഗവേഷണം അനിവാര്യമാണ്. ഒളിച്ചിരിക്കുന്ന നിധികള്‍ ഇനിയും ഏറെ കണ്ടെത്തേണ്ടതുണ്ട്.

Related posts

Leave a Comment