യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! ട്രാക്ക് ന​വീ​ക​ര​ണത്തെ തുടർന്ന് കോ​ഴി​ക്കോ​ടി​നും ക​ണ്ണൂ​രി​നും ഇ​ട​യി​ൽ ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം; യാത്രസമയം പുനക്രമീകരിച്ചു

TVM-TRAINLക​ണ്ണൂ​ർ: മാ​ഹി​ക്കും ത​ല​ശേ​രി​ക്കും ഇ​ട​യി​ൽ റെ​യി​ൽ​വേ പാ​ള​ങ്ങ​ൾ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നും നാ​ളെ​യും ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. 56657 കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ പൂ​ർ​ണ​മാ​യും ര​ണ്ടു ദി​വ​സ​വും റ​ദ്ദാ​ക്കി.    56654 മം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​ർ, 56324 മം​ഗ​ളൂ​രു-​കോ​യ​ന്പ​ത്തൂ​ർ പാ​സ​ഞ്ച​ർ, 56323 കോ​യ​ന്പ​ത്തൂ​ർ-​മം​ഗ​ളൂ​രു പാ​സ​ഞ്ച​ർ എ​ന്നി​വ​യു​ടെ യാ​ത്ര പു​നഃ​ക്ര​മീ​ക​രി​ച്ചു.

മം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു-​കോ​യ​ന്പ​ത്തൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ക​ണ്ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. കോ​യ​ന്പ​ത്തൂ​ർ-​മം​ഗ​ളൂ​രു പാ​സ​ഞ്ച​ർ കോ​ഴി​ക്കോ​ട് വ​രെ സ​ർ​വീ​സ് ന​ട​ത്തു​ക​യു​ള്ളൂ. 16606 നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു ഏ​റ​നാ​ട് എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യോ​ടും.

22609 മം​ഗ​ളൂ​രു-​കോ​യ​ന്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ന്‍റെ യാ​ത്രാ​സ​മ​യം താ​ത്കാ​ലി​ക പു​നഃ​ക്ര​മീ​ക​രി​ച്ചു. ഈ ​ട്രെ​യി​ൻ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് 45 മി​നി​റ്റ് വൈ​കി​യാ​ണ് യാ​ത്ര പു​റ​പ്പെ​ടു​ക. കോ​യ​ന്പ​ത്തൂ​രി​ലെ​ത്താ​ൻ ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കും.

Related posts