പേരിലീടൽ ചടങ്ങ് പൊളിഞ്ഞു..! റോഡിന്‍റെ പേരുമാറ്റി പൂ​ട്ടി​യ മ​ദ്യ​ശാ​ല തു​റ​ക്കാ​നു​ള്ള ശ്ര​മം സ്ത്രീ​ക​ളും കു​ട്ടി​ക​ളുമടങ്ങുന്ന നാട്ടുകാരുടെ പ്രതിഷേധത്തിൽ പൂട്ടിച്ചു

bar-lockedപെ​രി​ന്ത​ൽ​മ​ണ്ണ: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് അ​ട​ച്ചി​ട്ട ബിവറേജ് ഒൗ​ട്ട്‌ലെറ്റ് തു​റ​ക്കാ​നു​ള്ള ശ്ര​മം മു​സ്‌ലിം ലീ​ഗ് ത​ട​ഞ്ഞു. മ​ന​ഴി സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തു​ള്ള ഒൗ​ട്ട്‌ലെറ്റ് ബു​ധ​നാ​ഴ്ച വീ​ണ്ടും തു​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ രാ​വി​ലെ മാ​ർ​ച്ച് ന​ട​ത്തി​യ പാ​താ​യി​ക്ക​ര മേ​ഖ​ലാ ലീ​ഗ് ക​മ്മി​റ്റി ഒൗ​ട്ട്‌ലെ​റ്റ് ഉ​പ​രോ​ധി​ച്ചു.

ദേ​ശീ​യ പാ​ത​യോ​ര​ത്തു​ള്ള മ​ദ്യ​ഷാ​പ്പ് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് റോ​ഡു​ക​ളു​ടെ പേ​രി​ൽ മാ​റ്റം വ​രു​ത്തി നി​യ​മവി​രു​ദ്ധ​മാ​യി തു​റ​ന്നുപ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ലീ​ഗി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ത​ട​ഞ്ഞ​ത്. സ​മ​ര​ക്കാ​രു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി സു​ജി​ത്ത് ദാ​സ് ച​ർ​ച്ച ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ കോ​ട​തി വി​ധി വ​രു​ന്ന​തുവ​രെ ഒൗ​ട്ട്‌ലെറ്റ് പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളുമ​ട​ക്കം വ​ൻ ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു ഉ​പ​രോ​ധം. ഇ​തി​ന് സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബാ​റി​ലേ​ക്കും സ​മ​ര​ക്കാ​ർ സൂ​ച​നാ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. മു​നി​സി​പ്പ​ൽ ലീ​ഗ് സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റു​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​സ്സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് മ​ണ്ണേ​ങ്ങ​ൽ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ കി​ഴി​ശ്ശേ​രി ബാ​പ്പു, ഉ​നൈ​സ് പൊ​ന്ന്യാ​കു​ർ​ശി, ക​ള​ത്തി​ൽ വീ​രാ​ൻ​കു​ട്ടി, ക​ള​ത്തി​ൽ കു​ഞ്ഞി​പ്പ​ഹാ​ജി, പി.​കെ.​മൊ​യ്തു ഹാ​ജി, എ.​വി.​ഹ​സ്സ​ൻ, പു​ളി​ക്ക​ൽ കു​ഞ്ഞു​ട്ടി, ശു​ക്കൂ​ർ മ​ഞ്ഞേ​ങ്ങോ​ട​ൻ, ഷ​ബീ​ർ പോ​ത്തു​കാ​ട്ടി​ൽ, കാ​രാ​ട്ടി​ൽ ജ​ലീ​ൽ, അ​സീ​സ് മ​ണ്ണേ​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts