കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം ഇ​ട്ടെ​റി​ഞ്ഞി​ട്ട് പോ​കില്ല; മേ​യ​ര്‍ പ​ദ​വി കിട്ടാത്തതിൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ആ​ര്‍.​ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: മേ​യ​ര്‍ പ​ദ​വി​യി​ല്‍ ബി​ജെ​പി​ക്കെ​തി​രെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി മു​ന്‍ ഡി​ജി​പി​യും കൗ​ണ്‍​സി​ല​റു​മാ​യ ആ​ര്‍.​ശ്രീ​ലേ​ഖ. കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ ആ​ക്കു​മെ​ന്ന പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ഉ​റ​പ്പി​ന്‍​മേ​ലാ​ണ് താ​ന്‍ മ​ത്സ​രി​ച്ച​തെ​ന്ന് ആ​ര്‍. ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി. അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.

 കേ​ന്ദ്ര തീ​രു​മാ​ന​പ്ര​കാ​ര​മാ​യി​രി​ക്കും മാ​റ്റം വ​ന്ന​ത്. ത​ന്നെ​ക്കാ​ളും മി​ക​ച്ച​ത് രാ​ജേ​ഷാ​ണെ​ന്ന് നേ​തൃ​ത്വം ക​ണ​ക്കുകൂ​ട്ടി​ക്കാ​ണു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം ഇ​ട്ടെ​റി​ഞ്ഞി​ട്ട് പോ​കാ​നി​ല്ലെ​ന്നും ആ​ര്‍. ശ്രീ​ലേ​ഖ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment