വെ​ള്ളാ​പ്പ​ള്ളി​യെ ചു​മ​ക്കു​ന്ന​ത് എ​ല്‍​ഡി​എ​ഫി​ന്ബാ​ധ്യ​ത: എ​സ്എ​ൻ​ഡി​പി​യെ ന​യി​ക്കു​ന്ന​ത് തെ​റ്റാ​യ രീ​തി​യി​ലെ​ന്ന് സി​പി​ഐ

പാ​ല​ക്കാ​ട്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ചു​മ​ക്കു​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​ക്ക് ബാ​ധ്യ​ത​യാ​കു​മെ​ന്ന് സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ അം​ഗ​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ്. എ​സ്എ​ന്‍​ഡി​പി യോ​ഗം കേ​ര​ള​ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

എ​ന്നാ​ല്‍ വെ​ള്ളാ​പ്പ​ള്ളി ആ ​സം​ഘ​ട​ന​യെ തെ​റ്റാ​യ രീ​തി​യി​ലാ​ണ് ന​യി​ക്കു​ന്ന​ത്. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കു നേ​രെ​യു​ള്ള വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​ക​ള്‍ ഖേ​ദ​ക​ര​മാ​ണ്.

വെ​ള്ളാ​പ്പ​ള്ളി​യു​മാ​യു​ള്ള ച​ങ്ങാ​ത്തം മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് എ​ല്‍​ഡി​എ​ഫി​നെ​തി​രെ സം​ശ​യ​മു​ണ്ടാ​ക്കാ​ന്‍ ഇ​ട​യാ​ക്കും. അ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ലി​ന്‍റേ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ത്തി​ന്‍റേ​യും ഭാ​ഗ​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് വി​മ​ര്‍​ശ​നം.

Related posts

Leave a Comment