അ​ന്തി​മ ക​രാ​റാ​യി​ല്ലെ​ങ്കി​ൽ സൈ​നി​ക നീ​ക്ക​മെ​ന്ന് ട്രം​പ്: പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി ഇ​റാ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഇ​റാ​ൻ മു​ന്നോ​ട്ടു​വ​ച്ച പു​തി​യ സ​മാ​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ള്ളി​യ​തോ​ടെ ച​ർ​ച്ച​ക​ൾ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ. ഇ​റാ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ഉ​യ​രു​ന്നി​ല്ലെ​ന്നും ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ഇ​റാ​നെ​തി​രെ​യു​ള്ള വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ത​ത്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ അ​ന്തി​മ ക​രാ​റി​ലെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ പൂ​ർ​ണ​തോ​തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റാ​യി​രി​ക്കാ​ൻ സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​നി​ടെ, ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഇ​റാ​ന്‍റെ എ​ണ്ണ ക​യ​റ്റു​മ​തി​ക്കു​മേ​ലു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​മേ​രി​ക്ക സ​മ്മ​തി​ച്ച​താ​യി ഇ​റാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നും സ​മാ​ധാ​ന ക​രാ​റി​ലെ​ത്തു​ന്ന​തി​നും ഇ​റാ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണി​ത്.

എ​ന്നാ​ൽ, അ​ന്തി​മ ക​രാ​റി​ലെ​ത്തും വ​രെ ഇ​ത്ത​ര​മൊ​രു ഇ​ള​വ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​റാ​ൻ പ​രി​ഷ്ക​രി​ച്ച പു​തി​യൊ​രു നി​ർ​ദേ​ശം പാ​ക്കി​സ്ഥാ​ൻ വ​ഴി വാ​ഷിം​ഗ്ട​ണി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പാ​ക്കി​സ്ഥാ​ൻ മു​ഖേ​ന അ​മേ​രി​ക്ക​യെ അ​റി​യി​ച്ച​താ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ബ​ഗാ​യി സ്ഥി​രീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച​ക​ളി​ൽ നി​ര​ന്ത​രം നി​ല​പാ​ടു​ക​ൾ മാ​റ്റു​ക​യാ​ണെ​ന്നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഇ​നി അ​ധി​കം സ​മ​യ​മി​ല്ലെ​ന്നും പാ​ക്കി​സ്ഥാ​ൻ ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ൽ നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഈ​മാ​സം 11 നും 17 ​നും ഇ​ട​യി​ൽ 55 ച​ര​ക്കു​ക​പ്പ​ലു​ക​ളാ​ണ് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ജ​ല​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. തൊ​ട്ടു​മു​മ്പ​ത്തെ ആ​ഴ്ച​യി​ൽ വെ​റും 19 ക​പ്പ​ലു​ക​ൾ​ക്കു മാ​ത്ര​മാ​യി​രു​ന്നു ഹോ​ർ​മു​സി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്.

Related posts

Leave a Comment