ആ​റു വ​യ​സു​കാ​ര​ൻ ഹെ​ൻ​റി​ക് മ​ണ്ണ് കു​ഴി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത് പു​രാ​വ​സ്തു, 1,300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ്രീ​വൈ​ക്കിം​ഗ് കാ​ല​ഘ​ട്ട​ത്തി​ലെ വാ​ൾ; അ​ഭി​ന​ന്ദ പ്ര​വാ​ഹ​വു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

നോ​ർ​വേ​യി​ൽ സ്കൂ​ൾ വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ ആ​റു​വ​യ​സ്സു​കാ​ര​നാ​യ ഹെ​ൻ​റി​ക് റെ​ഫ്‌​സ്‌​നെ​സ് മോ​ർ​ട്ട്‍​വെ​ഡ് എ​ന്ന ബാ​ല​ൻ 1,300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ്രീ-​വൈ​ക്കിം​ഗ് കാ​ല​ഘ​ട്ട​ത്തി​ലെ വാ​ൾ ക​ണ്ടെ​ത്തി. ഇ​ൻ​ലാ​ൻ​ഡെ​റ്റ് കൗ​ണ്ടി​യി​ലെ ഗ്രാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലു​ള്ള ടി​ൻ​ഗ​ൽ​സ്റ്റാ​ഡി​ന് സ​മീ​പ​മു​ള്ള ഒ​രു കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് ഈ ​അ​പൂ​ർ​വ്വ പു​രാ​വ​സ്തു ല​ഭി​ച്ച​ത്.

ത​ന്‍റെ ഒ​ന്നാം ക്ലാ​സി​ലെ കൂ​ട്ടു​കാ​രോ​ടൊ​പ്പം ഒ​രു ഫാം ​സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നി​ലം ഉ​ഴു​തു​മ​റി​ച്ച മ​ണ്ണി​ൽ നി​ന്ന് ഹെ​ൻ​റി​ക് ഈ ​വാ​ൾ വ​ലി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ളി​ന് ഏ​ക​ദേ​ശം 1,300 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്നു. അ​താ​യ​ത് വൈ​ക്കിം​ഗ് യു​ഗ​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലേ​താ​ണി​ത്.
ഇ​ത് ഒ​രു വ​ശ​ത്തു മാ​ത്രം മൂ​ർ​ച്ച​യു​ള്ള വാ​ളാ​ണ്. വെ​ട്ടാ​നും കു​ത്താ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഈ ​ആ​യു​ധം നൂ​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും മ​ണ്ണി​ൽ ന​ന്നാ​യി സം​ര​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​പ​ഠ​ന​ങ്ങ​ൾ​ക്കാ​യി വാ​ൾ ഇ​പ്പോ​ൾ പു​രാ​വ​സ്തു വി​ദ​ഗ്ദ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്. ച​രി​ത്ര​പ​ര​മാ​യ ഈ ​അ​വ​ശി​ഷ്ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ കൃ​ത്യ​മാ​യി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും ഗ​വേ​ഷ​ക​രും ഹെ​ൻ​റി​ക്കി​നെ അ​ഭി​ന​ന്ദി​ച്ചു. പു​രാ​ത​ന സ്കാ​ൻ​ഡി​നേ​വി​യ​ൻ ജ​ന​ത​യു​ടെ ജീ​വി​ത​രീ​തി​ക​ളെ​യും ആ​യു​ധ നി​ർ​മ്മാ​ണ​ത്തെ​യും കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ഈ ​ക​ണ്ടെ​ത്ത​ൽ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment