21 മ​ണി​ക്കൂ​റി​നി​ടെ ഡ​സ​ൻ​ക്ക​ണ​ക്കി​നു കോ​ളു​ക​ൾ; ച​ർ​ച്ച​യി​ലു​ട​നീ​ളം ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നെ​ന്ന് വാ​ൻ​സ്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ന​ട​ന്ന യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​യി​ലു​ട​നീ​ളം അ​മേ​രി​ക്ക​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്. ഇ​റേ​നി​യ​ൻ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ ട്രം​പ് നി​ര​ന്ത​രം ത​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നു. 21 മ​ണി​ക്കൂ​റി​ൽ എ​ത്ര​ത​വ​ണ പ്ര​സി​ഡ​ന്‍റു​മാ​യി സം​സാ​രി​ച്ചെ​ന്ന് അ​റി​യി​ല്ല – വാ​ൻ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ട്രം​പി​നൊ​പ്പം യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത്, സ്‌​റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്‌​കോ​ട്ട് ബെ​സെ​ന്‍റ്, യു​എ​സ് മി​ലി​ട്ട​റി സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ത​ല​വ​ൻ അ​ഡ്മി​റ​ൽ ബ്രാ​ഡ് കൂ​പ്പ​ർ എ​ന്നി​വ​രു​മാ​യും നി​ര​ന്ത​രം കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യെ​ന്ന് വാ​ൻ​സ് പ​റ​ഞ്ഞു. ല​ളി​ത​വും അ​ന്തി​മ​വു​മാ​യ ഒ​രു ഉ​പാ​ധി ഇ​റാ​നു​മു​ന്നി​ൽ വ​ച്ചു​കൊ​ണ്ടാ​ണ് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു ത​ങ്ങ​ൾ പോ​കു​ന്ന​തെ​ന്നും ജെ.​ഡി. വാ​ൻ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment