“എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​ഭി​മാ​നം’…​പ​ക്ഷേ ചെ​യ്ത ജോ​ലി​ക്ക് കൂ​ലി കി​ട്ടി​യി​ല്ലെ​ങ്കി​ൽ കു​ടും​ബം പ​ട്ടി​ണി​യാ​കും സാ​റേ; പ്ര​തി​ഫ​ലം ല​ഭി​ക്കാ​തെ ബി​എ​ല്‍​ഒ​മാ​ര്‍

കോ​ട്ട​യം: വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്ക് പ്ര​തി​ഫ​ലം ല​ഭി​ച്ചി​ല്ലെ​ന്നു പ​രാ​തി. വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് “എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​ഭി​മാ​നം’ എ​ന്ന സ്ലോ​ഗ​ന്‍ പ​തി​ച്ച ഒ​രു കു​ട മാ​ത്ര​മാ​ണ് ന​ല്‍​കി​യ​ത്. വോ​ട്ടെ​ടു​പ്പു​ദി​വ​സം സ​ഹാ​യ​കേ​ന്ദ്രം ഒ​രു​ക്കി പ്ര​വ​ര്‍​ത്തി​ച്ച​തി​നു 900 രൂ​പ​യാ​ണ് ല​ഭി​ക്കു​ക. ഇ​ത് കോ​ട്ട​യം താ​ലൂ​ക്കി​ലെ ബി​എ​ല്‍​ഒ​മാ​ര്‍​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. മീ​ന​ച്ചി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ ചി​ല​ര്‍​ക്ക് പ്ര​തി​ഫ​ലം ല​ഭി​ച്ചി​ട്ടു​ണ്ട്.

വീ​ട്ടി​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി പോ​ളിം​ഗ് സം​ഘ​ത്തോ​ടൊ​പ്പം പോ​യ​തി​നു പ്ര​തി​ദി​നം ന​ല്‍​കേ​ണ്ട 650 രൂ​പ, വോ​ട്ട​ര്‍​മാ​ര്‍​ക്ക് സ്ലി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ പോ​യ​തി​നു പ്ര​തി​ദി​നം ല​ഭി​ക്കേ​ണ്ട 600 രൂ​പ എ​ന്നി​വ​യും ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് നാ​ലു മാ​സം നീ​ണ്ടു​നി​ന്ന സ​മ​ഗ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ദ്യ ഗ​ഡു​വാ​യി ല​ഭി​ക്കേ​ണ്ട 2000 രൂ​പ​യും മി​ക്ക ബി​എ​ല്‍​ഒ​മാ​ര്‍​ക്കും ല​ഭി​ച്ചി​ട്ടി​ല്ല.

ബീ​ഹാ​റി​ലും മ​റ്റും 6000 രൂ​പ എ​സ്‌​ഐ​ആ​റി​നു പ്ര​തി​ഫ​ലം ന​ല്‍​കി​യ​പ്പോ​ള്‍ ജി​ല്ല​യി​ലെ പ​ല ബി​എ​ല്‍​ഒ​മാ​ര്‍​ക്കും ആ​ദ്യ ഗ​ഡു​വാ​യ 2000 രൂ​പ പോ​ലും ല​ഭി​ച്ചി​ല്ല. ബി​എ​ല്‍​ഒ​മാ​രു​ടെ പ്ര​തി​മാ​സ വേ​ത​നം 500 രൂ​പ​യി​ല്‍ നി​ന്നും 1000 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചെ​ങ്കി​ലും ഇ​തും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ബി​എ​ല്‍​ഒ മാ​ര്‍ പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ട് ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ടും പ്ര​തി​ഫ​ലം ന​ല്‍​കാ​ത്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​എ​ല്‍​ഒ മാ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​റെ നേ​രി​ല്‍ ക​ണ്ടു പ​രാ​തി​പ്പെ​ടും.

Related posts

Leave a Comment