കോട്ടയം: അവധിക്കാലമല്ലേ, കായലും തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും കടല്‍ത്തീരങ്ങളുമൊക്കെ കണ്ട് യാത്രകള്‍ ചെയ്യാന്‍ പ്ലാനുണ്ടോ? അതല്ല ഒരു തീര്‍ഥാടന യാത്രയാണോ മനസില്‍, എങ്കിലിതാ വിനോദ-തീര്‍ഥാടന യാത്രകളുമായി ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍. വിവിധ ഡിപ്പോകളില്‍ നിന്ന് ഏപ്രില്‍, മേയ് മാസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
വയനാട്, കോഴിക്കോട് -കടലുണ്ടി, ഗവി, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, മൂന്നാര്‍, വട്ടവട, രാമക്കല്‍മേട്, തെന്മല -പാലരുവി, പൊന്മുടി എന്നീ പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, സീ അഷ്ടമുടി, കുമരകം കായല്‍ യാത്രകള്‍, തിരുവനന്തപുരം-കോവളം, അറബിക്കടലില്‍ കപ്പല്‍യാത്ര തുടങ്ങിയവയുമാണ് വിനോദയാത്രയിലുള്ളത്. തീര്‍ഥാടന യാത്രയാണെങ്കില്‍ ആറ്റുകാല്‍-ആഴിമല-ചെങ്കല്‍, പറശിനിക്കടവ്-കൊട്ടിയൂര്‍-തിരുനെല്ലി, മൂകാംബിക എന്നിവിടങ്ങളിലേക്ക് പോകാം. മേയ് മാസത്തില്‍ രാമേശ്വരം-പളനി, ഊട്ടി, കൊടൈക്കനാല്‍ യാത്രകളുമുണ്ട്.
ചെലവ് കുറഞ്ഞ പാക്കേജുകളാണെന്നതാണ് ബജറ്റ് ടൂറിസം പാക്കേജുകളുടെ പ്രത്യേകത. ഒറ്റയ്ക്കോ, കുടുംബാംഗങ്ങളുമായോ യാത്ര ചെയ്യാം. ഇനി റെസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീകള്‍ തുടങ്ങിയ ഗ്രൂപ്പുകളായാണ് യാത്ര ചെയ്യാനാഗ്രഹിക്കുന്നതെങ്കില്‍ 50 പേര് അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കും ബുക്ക് ചെയ്യാം. നാലു വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസിയുടെ കോട്ടയം ജില്ലയിലെ എല്ലാ ഡിപ്പോകളില്‍നിന്നും ആരംഭിച്ച ബജറ്റ് ടൂറിസം ഇതിനകം ഹിറ്റായിക്കഴിഞ്ഞു.
യാത്രകള്‍ ബുക്ക് ചെയ്യാന്‍…
എരുമേലി 9562269963
9447287735
പൊന്‍കുന്നം 9497888032
6238657110
ഈരാറ്റുപേട്ട 9497700814
9947002202
പാലാ 9447433090 9447572249
വൈക്കം 9072324543
9995987321
കോട്ടയം 8089158178
9497473410
ചങ്ങനാശേരി 8086163011
9846852601
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോ -ഓര്‍ഡിനേറ്ററെ ബന്ധപ്പെടുക:
പ്രശാന്ത് വേലിക്കകം
ജില്ലാ -കോ -ഓര്‍ഡിനേറ്റര്‍
ഫോൺ: 9447223212
