അ​മ്മ​യും കു​ഞ്ഞും ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച സം​ഭ​വം; സൂ​ര്യ എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ആ​ത്മ​ഹ​ത്യാ കു​റി​പ്പു ക​ണ്ടെ​ടു​ത്തു; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോലീസ്


കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​രി​ൽ അ​മ്മ​യേ​യും മ​ക​നേ​യും ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പു​ലി​യൂ​ർ വ​ഞ്ചിതെ​ക്ക് ബി​നു നി​വാ​സി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ സൂ​ര്യ ( 35 ), മ​ക​ൻ ആ ​ദി ദേ​വ് (ര​ണ്ട​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് സൂ​ര്യ എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ആ​ത്മ​ഹ​ത്യാ കു​റി​പ്പു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​വ​രെ ഇ​വ​രെ വീ​ട്ടി​ൽ ക​ണ്ടി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. വൈ​കു​ന്നേ​രം ബ​ന്ധു​ക്ക​ള​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ല് പൊ​ട്ടി​ച്ച് നോ​ക്കി​യ​പ്പോ ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ്‌ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​. ഇന്ന് രാവിലെ ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​രും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധിച്ച ശേഷം മൃതദേഹം താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.

മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സൂ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. സൂ​ര്യ​യു​ടെ ഭ​ർ​ത്താ​വ് സു​നി​ൽ കു​മാ​ർ കൊ​ല്ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ സ​മ​യ​ത്ത് ഇ​യാ​ൾ ക​ട​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment