തു​ർ​ക്കി​യി​ലെ ഇ​സ്ര​യേ​ൽ കോ​ൺ​സു​ലേ​റ്റി​നു സ​മീ​പം വെ​ടി​വ​യ്പ്: മൂ​ന്ന് അ​ക്ര​മി​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ഇ​സ്താം​ബു​ൾ: തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളി​ൽ ഇ​സ്ര​യേ​ൽ കോ​ൺ​സു​ലേ​റ്റി​നു വെ​ളി​യി​ൽ വെ​ടി​വ​യ്പ്. മൂ​ന്ന് അ​ക്ര​മി​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. വെ​ടി​വ​യ്പി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം. ആ​ക്ര​മ​ണം ഉ​ണ്ടാ​യ ഉ​ട​ൻ​ത​ന്നെ സു​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി ആ​ക്ര​മ​കാ​രി​ക​ളെ വ​ധി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​സ്താം​ബൂ​ളി​ലെ ഇ​സ്ര​യേ​ൽ കോ​ൺ​സു​ലേ​റ്റ് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

Related posts

Leave a Comment