ജോ​ലി വാ​ഗ്ദാ​നം ചെയ്ത് കടത്തിക്കൊണ്ടുപോയി പെ​ണ്‍​കു​ട്ടി​യെ സം​ഘം ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചു; കേ​സി​ല്‍ വി​ധി 16ന്

​തൊ​ടു​പു​ഴ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സം​ഘം ചേ​ര്‍​ന്ന് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ 16ന് ​വി​ധി പ​റ​യും. 2017 മു​ത​ല്‍ 2020 വ​രെ പെ​ണ്‍​കു​ട്ടി​യെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കേ​സ്.വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ കേ​സി​ല്‍ മു​ട്ടം ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും കേ​സി​ല്‍ പ്ര​തി​യാ​ണ്.

സ​മൂ​ഹ മ​നഃസാ​ക്ഷി​യെ ഞെ​ട്ടി​ച്ച കേ​സി​ല്‍ കൂ​ട്ട​ബ​ലാ​ത്സ​ഗം ഉ​ള്‍​പ്പെ​ടെ 28 കേ​സു​ക​ളി​ലാ​യി 25-ഓ​ളം പ്ര​തി​ക​ളാ​ണു​ള്ള​ത്. തൊ​ടു​പു​ഴ​യ്ക്കു പു​റ​മേ മ​റ്റു ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള​വ​രും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്.വ​യ​റു​വേ​ദ​ന​യെത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പീ​ഡ​നവി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി ബേ​ബി​യെ​ന്ന മം​ഗ​ല​ത്ത് ര​ഘു​വാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. ഇ​ട​നി​ല​ക്കാ​ര​നാ​യ ഇ​യാ​ളാ​ണ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ പ​ല​ര്‍​ക്കും കൈ​മാ​റി​യ​ത്. സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യി പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന​ത്. അച്ഛൻ നേ​ര​ത്തേത​ന്നെ ഉ​പേ​ക്ഷി​ച്ചുപോ​യി​രു​ന്നു. അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും സം​ര​ക്ഷ​ണ​യി​ലാ​ണ് കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യാ​ണ് ബേ​ബി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ക്കു​ക​യും മ​റ്റു പ്ര​തി​ക​ള്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്ത​ത്.

ഇ​തി​നി​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക്ക് വി​വാ​ഹം ക​ഴി​ച്ചു ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ചെ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ഇ​ട​പെ​ട്ട​തോ​ടെ വെ​ള്ള​ത്തൂ​വ​ല്‍ പോ​ലീ​സ്് അ​മ്മ​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. മു​ത്ത​ശി​യെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്ന് സി​ഡ​ബ്ല്യു​സി നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും ഇ​വ​രെ കേ​സി​ല്‍ സാ​ക്ഷി​യാ​ക്കി. എ​ന്നാ​ല്‍, വി​ചാ​ര​ണവേ​ള​യി​ല്‍ ഇ​വ​ര്‍ കൂ​റു​മാ​റി പ്ര​തി​ക​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്നു. സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ പ​യ​സ് മാ​ത്യു​വാ​ണ് കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​ക്കു വേ​ണ്ടി ഹാ​ജ​രാ​കു​ന്ന​ത്.

Related posts

Leave a Comment