നീ ആറ്റില്‍ നിന്ന് ആവോലിയെ പിടിച്ചു തരുമ്പോള്‍ ഞാന്‍ ആരാമത്തില്‍ നിന്ന് ആപ്പിള്‍ പറിച്ചു തരും ! ആമയ്ക്ക് ആപ്പിള്‍ കൊടുക്കുന്ന ചിമ്പാന്‍സിയുടെ വീഡിയോ വൈറലാകുന്നു…

മൃഗങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ നിരവധി വീഡിയോകളാണ് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു ചിമ്പാന്‍സിയും ആമയുമാണ് വീഡിയോയിലെ താരങ്ങള്‍. ചിമ്പാന്‍സി ആപ്പിള്‍ കഴിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ആമയ്ക്ക് ആപ്പിള്‍ പങ്കു വെക്കുകയും ചെയ്യുന്നുണ്ട്.

തന്റെ കയ്യില്‍ വെച്ച് തന്നെയാണ് ആമയ്ക്ക് ചിമ്പാന്‍സി ആപ്പിള്‍ കഴിക്കാന്‍ കൊടുക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സൂസന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്‌.

പങ്കിടുന്നതിലൂടെ മാത്രമേ സ്നേഹം വളരുകയുള്ളൂ എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.എന്തായാലും വളരെപ്പെട്ടെന്നു തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.

Related posts

Leave a Comment