വി​വാ​ഹ ദി​ന​ത്തി​ൽ ക​ന്നി വോ​ട്ട് ആ​ഘോ​ഷ​മാ​ക്കി ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ

ത​ല​ശേ​രി: വി​വാ​ഹ​ദി​ന​ത്തി​ലും ജ​നാ​ധി​പ​ത്യ ക​ർ​ത്ത​വ്യം മ​റ​ക്കാ​തെ മാ​തൃ​ക​യാ​യി ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ. ചെ​റു​പ്പ​റ​മ്പി​ലെ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ജ​റാ​റ​യും ജ​റീ​റ​യും വി​വാ​ഹ പ​ന്ത​ലി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ വോ​ട്ടിം​ഗ് ബൂ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ക​ന്നി​വോ​ട്ട​ർ​മാ​രാ​യി ഇ​രു​വ​രും ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം വി​വാ​ഹ ദി​ന​ത്തി​ൽ വി​നി​യോ​ഗി​ച്ചു.

ചെ​റു​പ്പ​റ​മ്പ് സി.​എ​ച്ച്. ഇ​സ്മാ​യി​ലി​ന്‍റെ​യും കെ.​വി. ജു​വൈ​രി​യ​ത്തി​ന്‍റെ​യും മ​ക്ക​ളാ​യ ഇ​രു​വ​രും വി​വാ​ഹം ദി​വ​സ​മാ‍​യ ഇ​ന്ന​ലെ കൊ​ള​വ​ല്ലൂ​ർ ഈ​സ്റ്റ് എ​ൽ​പി. സ്കൂ​ളി​ലെ 84-ാം ന​മ്പ​ർ ബൂ​ത്തി​ൽ എ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വി​വാ​ഹ ദി​ന​ത്തി​ലും വോ​ട്ട​വ​കാ​ശ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യ ഇ​രു​വ​രും സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി മാ​റി. ക​ണ്ണ​ങ്കോ​ട് മീ​ത്ത​ലെ പ​റ​മ്പ​ത്ത് മു​ഹ​മ്മ​ദ് ജാ​സിം​മാ​ണ് ജ​റാ​റ​യു​ടെ വ​ര​ൻ. തൂ​വ്വ​ക്കു​ന്ന് പാ​റ​പ്പു​റ​ത്ത് ഷ​ഫീ​ഖാ​ണ് ജ​റീ​റ​യു​ടെ വ​ര​ൻ.

Related posts

Leave a Comment