യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മി​ലാ​ൻ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബോ​ലോ​ഗ്ന​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഒ​ല്ലി വാ​ട്കി​ൻ​സ് ര​ണ്ട് ഗോ​ളു​ക​ളും എ​സ്രി കോ​ൺ​സ ഒ​രു ഗോ​ളും നേ​ടി. ജോ​നാ​ഥ​ൻ‌ റോ​വ് ആ​ണ് ബോ​ലോ​ഗ്ന​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. എ​പ്രി​ൽ 16നാ​ണ് ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം. ബി​ർ​മിം​ഗ്ഹാ​മി​ലെ വി​ല്ലാ പാ​ർ​ക്കാ​ണ് വേ​ദി.

Related posts

Leave a Comment