തായ്‌ലന്‍ഡിലേക്ക് മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ പിടിയില്‍…

തായ്ലാന്‍ഡിലേക്ക് ജീവനോടെ 109 മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍.

തിങ്കളാഴ്ചയാണ് ഇവര്‍ തായ്ലാന്‍ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്.

രണ്ട് സ്യൂട്ട്കേസുകളില്‍ അടച്ച് കടത്താന്‍ ശ്രമിച്ച മൃഗങ്ങളെ എക്‌സ്റേ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു.

ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് തായ്ലാന്‍ഡ് നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ്, പ്ലാന്റ് കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി.

ചെന്നൈയില്‍ നിന്നും യാത്ര ചെയ്ത നിത്യ രാജ, സാകിയ സുല്‍ത്താന ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

Related posts

Leave a Comment