റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യ ര​ണ്ടു​പേ​ർ കാ​ർ ക​യ​റി മ​രി​ച്ചു

പ​ര​വൂ​ർ : അ​ർ​ധ​രാ​ത്രി​യി​ൽ റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ കൂ​ടി കാ​ർ ക​യ​റി​യി​റ​ങ്ങി ര​ണ്ടു പേ​രും മ​രി​ച്ചു. യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കാ​ർ നി​ർ​ത്താ​തെ പോ​യി.
പ​ര​വൂ​ർ​കോ​ട്ടു​വ​ൻ​കോ​ണം സു​ശീ​ല ഭ​വ​നി​ൽ ഷി​ബു (35), പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ സ​ജാ​ദ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ട്ടു​വ​ൻ​കോ​ണം വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ പ​ര​വൂ​ർ- പാ​രി​പ്പ​ള്ളി റോ​ഡി​ൽ ആ​ണ് സം​ഭ​വം.

സ​മീ​പ​ത്തെ ക്ല​ബ്ബി​ൽ ഇ​രു​പ​ത്തി​യെ​ട്ടാം ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ല​ങ്കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ് ഇ​രു​വ​രും വീ​ടു​ക​ളി​ലേ​യ്ക്ക് പോ​കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് ത​ക​രാ​റി​ലാ​യ​ത് കാ​ര​ണം ഇ​രു​വ​രും റോ​ഡി​ൽ വി​ശ്ര​മി​ക്കു ക​യാ യി​രു​ന്നു. ഈ ​സ​മ​യ​ത്ത് പാ​രി​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ കൂ​ടി ക​യ​റി ഇ​റ​ങ്ങി.

കാ​ർ നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ന് ശേ​ഷം പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സ് എ​ത്തി​ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ചു​വ​ന്ന കാ​റാ​ണ് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്ത് കൂ​ടി ക​യ​റി​യി​റ​ങ്ങി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​വി​വ​രം. നി​ർ​ത്താ​തെ പോ​യ കാ​ർ ക​ണ്ടെ​ത്താ​ൻ സ​മീ​പ​ത്തെ സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കാ​ർ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നും പ​ര​വൂ​ർ പോ​ലീ​സ് എ​സ് എ​ച്ച് ഒ ​എ​നി​സാ​ർ പ​റ​ഞ്ഞു. പ​ര​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

സു​രേ​ഷി​ന്‍റെ​യും സു​ശീ​ല​യു​ടെ​യും മ​ക​നാ​ണ് ഷി​ബു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷൈ​ജു, ഷി​ജു. അ​ബ്ദു​ൽ സ​മ​ദി​ന്‍റെ​യും ഷാ​ഹി​ദ​യു​ടെ​യും മ​ക​നാ​ണ് സ​ജാ​ദ് . ഭാ​ര്യ റ​ഹാ​ന ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​ണ്.

പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. .

Related posts

Leave a Comment