ഷൂ​ട്ടിം​ഗ് സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ച്ച് താ​ക്കോ​ലു​മാ​യി ക​ട​ന്നു

നെ​ടു​മ്പാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ അ​ത്താ​ണി​ക്ക് സ​മീ​പം സി​നി​മ ഷൂ​ട്ടിം​ഗ് സം​ഘം സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​ർ ത​ട​ഞ്ഞ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലു​മാ​യി അ​ക്ര​മി​ക​ൾ ക​ട​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ അ​ത്താ​ണി​ക്കും എ​യ​ർ​പോ​ർ​ട്ട് സി​ഗ്ന​ലി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ട്രാ​വ​ല​റി​നെ മ​റി​ക​ട​ന്ന് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ കു​റു​കെ നി​ർ​ത്തി. തു​ട​ർ​ന്നാ​ണ് ട്രാ​വ​ല​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ ആ​ക്ര​മി​ച്ച ശേ​ഷം വാ​ഹ​ത്തി​ന്‍റെ താ​ക്കോ​ലു​മാ​യി അ​ക്ര​മി​ക​ൾ വ​ന്ന കാ​റി​ൽ ത​ന്നെ ക​ട​ന്ന​ത്. കാ​റി​ൽ നാ​ലു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നാ​ണ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളും വ​ന്ന​ത്. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സം​വി​ധാ​നം ഒ​രു​ക്കു​ന്ന സം​ഘ​മാ​ണ് ട്രാ​വ​ല​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തൃ​ശൂ​ർ സ്വ​ദേ​ശി അ​ക്ഷ​യ് ന​ൽ​കി​യ പ​രാ​തി​യി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കെ​തി​രെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കാ​റി​ന്‍റെ വാ​ഹ​ന ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

യു​എ​ഇ​യി​ല്‍ ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ചാ​ല്‍ 2000 ദി​ര്‍​ഹം വ​രെ പി​ഴ ! വാ​ഹ​നം 60 ദി​വ​സ​ത്തേ​ക്കു ക​ണ്ടു​കെ​ട്ടാ​നും തീ​രു​മാ​നം

അ​ബു​ദാ​ബി: പു​തി​യ ട്രാ​ഫി​ക് നി​യ​മ പ​രി​ഷ്‌​ക​ര​ണ​വു​മാ​യി യു​എ​ഇ. മോ​ശം കാ​ലാ​വ​സ്ഥ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണു നി​യ​മ​ങ്ങ​ളി​ലെ മാ​റ്റം. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ 1000 ദി​ര്‍​ഹം മു​ത​ല്‍ 2000 ദി​ര്‍​ഹം വ​രെ​യാ​ണ് പി​ഴ. പു​തു​ക്കി​യ നി​ര​ക്കാ​ണി​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്റെ സു​ര​ക്ഷ​യ്ക്കും റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​ണു പു​തി​യ മാ​റ്റ​ങ്ങ​ളെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പി​ഴ ചു​മ​ത്തു​ന്ന​തി​നു പു​റ​മേ ബ്ലാ​ക്ക് പോ​യി​ന്റു​ക​ളു​മു​ണ്ടാ​കും. കൂ​ടാ​തെ വാ​ഹ​നം 60 ദി​വ​സ​ത്തേ​ക്കു ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യും. ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തോ​ടു സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക​യോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദു​ര​ന്ത​ങ്ങ​ളി​ലും ആം​ബു​ല​ന്‍​സ്, റെ​സ്‌​ക്യൂ വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ക​യോ ചെ​യ്താ​ല്‍ 1,000 ദി​ര്‍​ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യി​ന്റു​ക​ളും ല​ഭി​ക്കും.

Read More

റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യ ര​ണ്ടു​പേ​ർ കാ​ർ ക​യ​റി മ​രി​ച്ചു

പ​ര​വൂ​ർ : അ​ർ​ധ​രാ​ത്രി​യി​ൽ റോ​ഡി​ൽ കി​ട​ന്നു​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ൽ കൂ​ടി കാ​ർ ക​യ​റി​യി​റ​ങ്ങി ര​ണ്ടു പേ​രും മ​രി​ച്ചു. യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കാ​ർ നി​ർ​ത്താ​തെ പോ​യി.പ​ര​വൂ​ർ​കോ​ട്ടു​വ​ൻ​കോ​ണം സു​ശീ​ല ഭ​വ​നി​ൽ ഷി​ബു (35), പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ സ​ജാ​ദ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ട്ടു​വ​ൻ​കോ​ണം വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ പ​ര​വൂ​ർ- പാ​രി​പ്പ​ള്ളി റോ​ഡി​ൽ ആ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ക്ല​ബ്ബി​ൽ ഇ​രു​പ​ത്തി​യെ​ട്ടാം ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ല​ങ്കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ് ഇ​രു​വ​രും വീ​ടു​ക​ളി​ലേ​യ്ക്ക് പോ​കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ത​ക​രാ​റി​ലാ​യ​ത് കാ​ര​ണം ഇ​രു​വ​രും റോ​ഡി​ൽ വി​ശ്ര​മി​ക്കു ക​യാ യി​രു​ന്നു. ഈ ​സ​മ​യ​ത്ത് പാ​രി​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ഇ​രു​വ​രു​ടെ​യും ശ​രീ​ര​ത്തി​ൽ കൂ​ടി ക​യ​റി ഇ​റ​ങ്ങി. കാ​ർ നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ന് ശേ​ഷം പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​വി​വ​രം…

Read More

ഓ​ടു​ന്ന കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ നി​ന്നി​റ​ങ്ങി പ്ര​ക​ട​നം ! വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​നം…

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കാ​ന്‍ പ​ല​പ​രി​പാ​ടി​ക​ളും കാ​ണി​ച്ച് അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന നി​ര​വ​ധി​യാ​ളു​ക​ളു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍ അ​ഭ്യാ​സം കാ​ണി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രു​ടെ വാ​ര്‍​ത്ത​ക​ള്‍ ദി​നം​പ്ര​തി കൂ​ടി വ​രി​ക​യാ​ണ്. പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ പോ​ലും ഇ​ത്ത​ര​ക്കാ​രെ മ​ര​ണ​ക്ക​ളി​ക​ളി​ല്‍ നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നി​ല്ല. സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും തു​ലാ​സി​ലാ​ക്കി​ക്കൊ​ണ്ട് യു​വാ​ക്ക​ള്‍ അ​ഭ്യാ​സ​ങ്ങ​ള്‍ തു​ട​രു​ന്നു. അ​തി​ന്റെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് യു​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ നി​ന്നു​ള്ള ഈ ​വീ​ഡി​യോ. ഓ​ടു​ന്ന വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍​നി​ന്ന് ഇ​റ​ങ്ങി, തു​റ​ന്ന ഡോ​റി​ല്‍ ക​യ​റി​യി​രു​ന്നാ​ണ് ഒ​രു യു​വാ​വ് അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​ത്. ഗാ​സി​യാ​ബാ​ദ് ഹൈ​വേ​യി​ല്‍ ന​ട​ന്ന അ​പ​ക​ട​ക​ര​മാ​യ ഈ ​അ​ഭ്യാ​സ​ത്തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് യു​പി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. വീ​ഡി​യോ​യി​ല്‍ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ലെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ നാ​യ നി​ങ്ങ​ളെ പി​ന്തു​ട​ര്‍​ന്നി​ട്ടു​ണ്ടോ ? ഇ​തി​ന്റെ കാ​ര​ണം അ​റി​ഞ്ഞാ​ല്‍ നി​ങ്ങ​ള്‍ അ​മ്പ​ര​ക്കും…

വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ള്‍ നാ​യ​ക​ള്‍ പി​ന്തു​ട​ര്‍​ന്നു വ​രു​ന്ന അ​നു​ഭ​വം ഒ​ട്ടു​മി​ക്ക ആ​ളു​ക​ള്‍​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് നാ​യ്ക്ക​ള്‍ അ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? എ​ന്നാ​ല്‍ നാ​യ്ക്ക​ളു​ടെ ഈ ​വേ​ട്ട​യാ​ട​ല്‍ പെ​രു​മാ​റ്റ​ത്തി​ന് പി​ന്നി​ല്‍ ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് അ​റി​യു​മ്പോ​ള്‍ നി​ങ്ങ​ള്‍ ആ​ശ്ച​ര്യ​പ്പെ​ടും. ന​ല്ല ശ്ര​ദ്ധ​യോ​ടെ നാ​യ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ മാ​ത്ര​മേ പി​ന്തു​ട​രു​ക​യു​ള്ളൂ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ പി​ന്തു​ട​രു​ന്നി​ല്ല. മ​ര​ങ്ങ​ള്‍, വൈ​ദ്യു​ത തൂ​ണു​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കാ​റു​ക​ളും ബൈ​ക്കു​ക​ളും ച​ലി​ക്കു​ന്ന​തും ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​തും വെ​ളി​ച്ചം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തും നാ​യ​യു​ടെ പ്രി​യ​പ്പെ​ട്ട​വ​യാ​ണ്. കു​റ​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ശ​ബ്ദം നാ​യ്ക്ക​ള്‍​ക്ക് ഭ​യം ജ​നി​പ്പി​ക്കു​ന്ന ഒ​രു വ​ലി​യ അ​ല​ര്‍​ച്ച പോ​ലെ​യാ​ണ്. കൂ​ടാ​തെ ട​യ​റി​ന്റെ ച​ല​നം അ​വ​രെ ആ​ക​ര്‍​ഷി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​വ​ര്‍ ക​റ​ങ്ങു​ന്ന​ത് കാ​ണു​മ്പോ​ള്‍ അ​വ​യെ ന​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. നാ​യ​ക​ള്‍​ക്ക് ഒ​രു കാ​ര്‍ പി​ന്തു​ട​രു​ന്ന​ത് ഒ​രു പ​ന്തി​നെ​യോ ഫ്രി​സ്ബി​യെ​യോ പി​ന്തു​ട​രു​ന്ന​തി​ന് തു​ല്യ​മാ​ണ്. സാ​ധാ​ര​ണ​യാ​യി രാ​ത്രി​യി​ല്‍ നി​ങ്ങ​ള്‍ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ള്‍ നാ​യ്ക്ക​ള്‍ നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്റെ ട​യ​റി​ലേ​ക്ക്…

Read More

എന്തിനും ഏതിനും കൈക്കൂലി ! ഓഫീസിനു മുമ്പില്‍ കിടന്ന തഹസീല്‍ദാരുടെ വാഹനം കത്തിച്ചു; ഒരാള്‍ പിടിയില്‍…

അഴിമതിക്കാരനാണെന്നാരോപിച്ച് തഹസീല്‍ദാരുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം കത്തിച്ച് യുവാവ്. തമിഴ്നാട്ടിലെ കണ്ടാച്ചിപുരത്താണ് സംഭവം. ബോലേറോ വാഹനമാണ് കത്തിച്ച് കളഞ്ഞത്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴെക്കും വാഹനത്തിന്റെ ഉള്‍വശം പൂര്‍ണമായി കത്തിയിരുന്നു. ഒരാള്‍ ഓഫീസിന്റെ മുറ്റത്ത് എത്തി വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ടിന്നര്‍ വാഹനത്തിനകത്തേക്ക് ഒഴിച്ച് തീകൊളുത്തന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. അതിന് ശേഷം അയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. തഹസില്‍ദാര്‍ അഴിമതിക്കാരനാണെന്നും എല്ലാത്തിനും കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് വാഹനത്തിന് തീകൊളുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഓഫീസിന്റെ 20 ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയിക്കുന്നതായും അന്വഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

Read More

വ​ണ്ടി ഓ​ടി​ക്കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍ തീ​ര്‍​ന്നു ! മു​ടി കൊ​ണ്ട് വ​ണ്ടി വ​ലി​ച്ച് പെ​ട്രോ​ള്‍ പ​മ്പി​ലെ​ത്തി​ച്ച് യു​വ​തി;​വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മു​ടി കൊ​ണ്ട് വ​ണ്ടി വ​ലി​ക്കു​ന്ന ആ​ളു​ക​ളു​ടെ ക​ഥ​ക​ള്‍ ന​മ്മ​ള്‍ പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തൊ​ക്കെ പ്ര​ദ​ര്‍​ശ​ന​ത്തി​നു വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. എ​ന്നാ​ല്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ ഒ​രു ആ​വ​ശ്യം വ​ന്ന​പ്പോ​ള്‍ വാ​ഹ​നം വ​ലി​ച്ചു കൊ​ണ്ടു​പോ​കാ​ന്‍ മു​ടി ഉ​പ​യോ​ഗി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. യാ​ത്രാ മ​ധ്യേ പെ​ട്രോ​ള്‍ തീ​ര്‍​ന്ന് വ​ണ്ടി വ​ഴി​യി​ല്‍ നി​ന്നു പോ​യ​പ്പോ​ഴാ​ണ് ല​ണ്ട​നി​ലു​ള്ള ഈ ​യു​വ​തി ത​ന്റെ മു​ടി ഉ​പ​യോ​ഗി​ച്ച വ​ണ്ടി പെ​ട്രോ​ള്‍ പ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഈ ​കാ​ഴ്ച ക​ണ്ട് തെ​രു​വി​ലെ യാ​ത്ര​ക്കാ​രെ​ല്ലാം കൗ​തു​ക​ത്തോ​ടെ നോ​ക്കു​ന്നു​മു​ണ്ട്. ഇ​തി​ന്റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പെ​ട്രോ​ള്‍ തീ​ര്‍​ന്ന് വാ​ഹ​നം വ​ഴി​യി​ലാ​യാ​ല്‍ ബ്രേ​ക്ഡൗ​ണ്‍ പു​ള്ള​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​മ്പി​ലേ​ക്ക് എ​ത്തി​ക്കു​ക. എ​ന്നാ​ല്‍ ഇ​വി​ടെ അ​തി​ന്റെ ഒ​ന്നും ആ​വ​ശ്യ​മി​ല്ല. ത​ന്റെ മു​ടി ത​ന്നെ ധാ​രാ​ളം എ​ന്ന് പ​റ​ഞ്ഞാ​ണ് സാ​വി​ക്ക യു​വ​തി ഇ​തി​ന് മു​തി​ര്‍​ന്ന​ത്. സാ​വി​ക്ക പെ​ട്രോ​ള്‍ തീ​ര്‍​ന്ന വാ​ഹ​ന​ത്തി​ലും ത​ന്റെ മു​ടി​യി​ലു​മാ​യി…

Read More

അപകടം കണ്ടറിഞ്ഞ് സ്വയം സുരക്ഷയൊരുക്കും! ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍; വോള്‍വോ എക്‌സ് സി60 നെക്കുറിച്ചറിയാം

ഓടിക്കുന്ന ആളുടെ കണ്ണോ ശ്രദ്ധയോ അല്‍പമൊന്ന് തെറ്റുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നത്. എന്നാല്‍ വോള്‍വോ എക്‌സ് സി 60 എന്ന വാഹനത്തിന്റെ കടന്നുവരവോടെ അപകടങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് കരുപ്പെടുന്നത്. കാരണം വാഹനമോടിക്കുന്നയാളെ സഹായിക്കാനായി അത്യാധുനിക സാങ്കേതവിദ്യകളാണ് വാഹനത്തലുള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് പുതിയ ഫീച്ചറുകളാണ് എക്സ് സി60 ക്കുള്ളത്. ഡ്രൈവറുടെ കണ്ണ് അല്‍പ്പമൊന്ന് തെറ്റിയാലും സ്വയം നിയന്ത്രിക്കാന്‍ കാറിനാവും. കൂടാതെ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ നോക്കാനും അപകടങ്ങളുണ്ടാവാതെ ശ്രദ്ധിക്കാനുമുള്ള വിദ്യകള്‍ ഈ എസ്യുവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്നാണ് ഇതിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരീക്ഷിച്ച് വരികയാണെന്ന് വോള്‍വോ കാര്‍സ് സേഫ്റ്റി സെന്റര്‍ സീനിയര്‍ ഡയറക്ടര്‍ മാലിന്‍ എഖോം പ്രതികരിച്ചു. ഇത് വളരെ ഫലപ്രദമായാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍കമിങ് ലെയ്ന്‍ മിറ്റിഗേഷന്‍ എന്ന സംവിധാനമാണ് എക്സ് സി…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഉടനില്ല! പുതിയ രീതി നടപ്പാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു; നടിപടി ഡ്രൈവിംഗ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍

പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഡ്രൈവിംഗ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നടപടി. പരിഷ്‌കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് രീതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്നിരുന്നു. മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതിയിലേക്ക് മാറിയിരുന്നത്. പുതിയ രീതി കഠിനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. നിരവധി മാറ്റങ്ങളാണ് ഡ്രൈവിംങ് ടെസ്റ്റില്‍ വരുത്തിയത്. ‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തിലിരുന്നു പുറകോട്ടു നോക്കിയാല്‍ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കാന്‍. വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും.…

Read More

17 കിലോമീറ്റര്‍ ബസില്‍ യാത്രചെയ്യാന്‍ വെറും ഒരു രൂപ! ചാണക ബയോഗ്യാസ് ഇന്ധനമാക്കി 55 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ്; രാജ്യത്തെ ആദ്യ ബയോഗ്യാസ് ബസ് സര്‍വ്വീസാരംഭിച്ചു

വാഹനബാഹുല്യം കാരണം അനുദിനം വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവ്ഷ്‌കരിച്ചു വരുന്നു. അതിലൊന്നായിരുന്നു ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന തടഞ്ഞത്. ഇപ്പോഴിതാ മലിനീകരണ തോത് കുറയ്ക്കാന്‍ ബയോഗ്യാസ് ബദല്‍ മാര്‍ഗ്ഗവുമായി ഫോണിക്‌സ് ഇന്ത്യ റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഗ്രൂപ്പ്. ചാണക ബയോഗ്യാസ് ഇന്ധനമാക്കി 55 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസ് പുറത്തിറക്കിയാണ് ഇന്ത്യയില്‍ ഇവര്‍ പുതിയ ചരിത്രത്തിന് തുടക്കംകുറിച്ചത്. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന രാജ്യത്തെ ആദ്യ ബസാണിത്. ഓരോ യാത്രക്കാര്‍ക്കും വെറും ഒരു രൂപയ്ക്ക് ഈ ബസില്‍ യാത്ര ചെയ്യാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. നിലവില്‍ 12-17 കിലോമീറ്ററിന് 6 രൂപയാണ് സംസ്ഥാനത്തെ മറ്റു ബസുകളിലെ മിനിമം നിരക്ക്. ഒരു കിലോഗ്രാം ബയോഗ്യാസില്‍ ആറ് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ ബസിന് സാധിക്കും. പരമാവധി 20 രൂപ ചെലവില്‍ ഒരു കിലോ ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.…

Read More