കാറപടകത്തില്‍ യുവനടിമാര്‍ക്ക് ദാരുണാന്ത്യം ! സംഭവം വനത്തില്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍…

ഹൈദരാബാദ്: തെലങ്കാനയിലെ വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ക്ക് ദാരുണാന്ത്യം. തെലുങ്ക് സീരിയലിലെ മിന്നും താരങ്ങളായ ഭാര്‍ഗവി(20), അനുഷ റെഡ്ഡി(22) എന്നിവരാണ് മരിച്ചത്. ടിവി സീരിയലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് അനന്തഗിരി വനത്തില്‍ നിന്നും ഹൈദരാബാദിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ഡ്രൈവറും സഹയാത്രികനും പരിക്കേറ്റു ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ട്രക്കിലിടിക്കാതെ വെട്ടിച്ചതോടെ റോഡരികിലുള്ള മരത്തിലിടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇരുവരും തെലങ്കാന സ്വദേശികളാണ്. ജനപ്രിയ സീരിയലായ മുത്യാലമുഗ്ഗുവിലൂടെയാണ് ഭാര്‍ഗവി പ്രശസ്തയായത്.

Related posts