ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രാ​ജ്യം സ​ന്ദ​ർ​ശി​ച്ച​താ​യു​ള്ള അ​വ​കാ​ശ​വാ​ദം ത​ള്ളി യു​എ​ഇ

ടെ​ൽ​അ​വീ​വ്: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​നി​ടെ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു രാ​ജ്യം സ​ന്ദ​ർ​ശി​ച്ച​താ​യു​ള്ള അ​വ​കാ​ശ​വാ​ദം ത​ള്ളി യു​എ​ഇ. നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സാ​ണ് യു​എ​ഇ സ​ന്ദ​ർ​ശി​ച്ച കാ​ര്യം എ​ക്‌​സി​ലൂ​ടെ അ​റി​യി​ച്ച​ത്.എ​ന്നാ​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചോ ഇ​സ്രേ​ലി സൈ​നി​ക പ്ര​തി​നി​ധി​യെ സ്വീ​ക​രി​ച്ച​തി​നെ​ക്കു​റി​ച്ചോ ഉ​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ക്കു​ന്ന​താ​യി യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

നെ​ത​ന്യാ​ഹു യു​എ​ഇ സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​സ്ര​യേ​ലും യു​എ​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ ച​രി​ത്ര​പ​ര​മാ​യ ഒ​രു വ​ഴി​ത്തി​രി​വാ​ണ് ഈ ​സ​ന്ദ​ർ​ശ​നം സൃ​ഷ്ടി​ച്ച​തെ​ന്നും നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.

നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ക​ണ​ക്കു​പ​റ​യി​പ്പി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ രം​ഗ​ത്തെ​ത്തി. ഇ​റാ​നി​യ​ൻ സു​ര​ക്ഷാ​വി​ഭാ​ഗ​ങ്ങ​ൾ നേ​ര​ത്തെ കൈ​മാ​റി​യ കാ​ര്യ​ങ്ങ​ളാ​ണ് നെ​ത​ന്യാ​ഹു ഇ​പ്പോ​ൾ പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി എ​ക്സി​ൽ കു​റി​ച്ചു.‘ഭി​ന്ന​ത വി​ത​യ്ക്കാ​ൻ ഇ​സ്ര​യേ​ലു​മാ​യി കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​രെ ക​ണ​ക്കു​പ​റ​യി​പ്പി​ക്കും’ എ​ന്നാ​ണ് അ​രാ​ഗ്ചി എ​ക്സി​ൽ കു​റി​ച്ച​ത്.

Related posts

Leave a Comment