പുരസ്കാര നിറവിൽ മലയാളി; യു​എ​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തൊ​ഴി​ൽ മി​ക​വി​നു​ള്ള പു​ര​സ്കാ​രം പ്ര​മീ​ള കൃ​ഷ്ണന്

കൊ​ച്ചി: യു​എ​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി -സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തൊ​ഴി​ൽ മി​ക​വി​നു​ള്ള പു​ര​സ്കാ​രം മ​ല​യാ​ളി​ക്ക്. അ​ബു​ദാ​ബി ക​നേ​ഡി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ തൊ​ഴി​ലാ​ളി​യും മ​ല​യാ​ളി​യു​മാ​യ പ്ര​മീ​ള കൃ​ഷ്ണ(51)​നാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത്. 13 വ​ർ​ഷ​ത്തെ മി​ക​ച്ച സേ​വ​ന​ത്തി​നാ​ണ് പ്ര​മീ​ള​യ്ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

ഒ​രു ല​ക്ഷം ദി​ർ​ഹം ആ​ണ് പു​ര​സ്കാ​ര തു​ക. (ഇ​ന്ത്യ രൂ​പ 22 ല​ക്ഷ​ത്തി​ലേ​റെ). ഇ​വ​യ്ക്ക് പു​റ​മെ സ്വ​ർ​ണ​നാ​ണ​യം, സ​ർ​ടി​ഫി​ക്ക​റ്റ്, മെ​മെ​ന്‍റോ, ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ്, ഗി​ഫ്റ്റ് വൗ​ച്ച​ർ എ​ന്നി​വ​യ​ട​ങ്ങു​ന്ന സ​മ്മാ​ന​ങ്ങ​ളും പ്ര​മീ​ള​ക്ക് ല​ഭി​ച്ചു.

പു​ര​സ്കാ​ര നി​റ​വി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പ്ര​മീ​ള. പു​ര​സ്കാ​ര നേ​ട്ട​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. കൂ​ടു​ത​ൽ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ ജോ​ലി ചെ​യ്യാ​നു​ള്ള പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്ന് പ്ര​മീ​ള പ​റ​ഞ്ഞു.

രാ​വി​ലെ എ​ട്ടി​ന് ജോ​ലി​ക്കെ​ത്തും. ഡോ​ക്ട​ർ​മാ​രു​ടെ റൂ​മി​ലെ​ത്തി അ​വ​ർ​ക്ക് ആ​വ​ശാ​യ​മാ​യ കാ​ര്യ​ങ്ങ​ൾ എ​ല്ലാം ചെ​യ്ത് മെ​ഡി​ക്ക​ൽ വേ​സ്റ്റു​ക​ൾ മാ​റ്റി 9 മ​ണി​യാ​കു​മ്പോ​ഴേ​ക്കും കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി വെ​ക്കു​മെ​ന്നും പ്ര​മീ​ള കൂ​ട്ടി​ചേ​ർ​ത്തു. 13 വ​ർ​ഷം മു​ൻ​പ് ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ തു​ട​ക്ക​ത്തി​ൽ ന​ല്ല ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു എ​ന്നും ഡോ​ക്ട​ർ​മാ​രു​ടേ​യും ന​ഴ്സു​മാ​രു​ടേ​യും കൂ​ടെ നി​ന്ന് കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​ഠി​ച്ചെ​ടു​ത്തെ​ന്നും പ്ര​മീ​ള പ​റ​ഞ്ഞു.

Related posts

Leave a Comment