പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം വൈ​കു​ന്നു; അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് നൽകി വി.​ഡി. സ​തീ​ശ​ൻ എംഎൽഎ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം വൈ​കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല വി​ഷ​യ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഉ​ൾ​പ്പെ​ട്ട ബ​ന്ധു​നി​യ​മ​ന​വു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​ന്ന് നിയമസ​ഭാ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ചോ​ദ്യോ​ത്ത​ര​വേ​ള​യോ​ട് ഇ​ന്ന് സ​ഹ​ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു സ​ഭ നേ​ര​ത്തെ പി​രി​ഞ്ഞി​രു​ന്നു.

Related posts