മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ എഫ്സിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇറ്റാലിയൻ ടീമായ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഡൊമിനിക്ക് ഷോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വിജയത്തോടെ ലിവർപൂളിന് പ്രാഥമിക റൗണ്ടിൽ 12 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ.
