അയര്‍ക്കുന്നം: പ്രായാധിക്യത്താല്‍ കിടപ്പിലാണെങ്കിലും എണ്‍പത്തെട്ടുകാരി തിരുവഞ്ചൂര്‍ ഉഷസില്‍ സരോജിനിയമ്മയ്ക്ക് വോട്ടുചെയ്യണമെന്ന് നിര്‍ബന്ധം.
അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ മകന് ഗണേശന് ഒറ്റ മാര്ഗമേയുണ്ടായിരുന്നുള്ളൂ. കട്ടിലില്‍നിന്ന് അമ്മയെ കോരിയെടുത്ത് തോളിലിട്ടും താങ്ങിപ്പിടിച്ചും ബൂത്തിലെത്തിച്ചു.
അമ്മയെ എടുത്ത് മകന് ബൂത്തിലേക്ക് എത്തുന്നത് കണ്ട് പ്രത്യേക പരിഗണനയില്‍ വോട്ട് ചെയ്യാനുള്ള ക്രമീകരണം പോളിംഗ് ഉദ്യോഗസ്ഥർ ഒരുക്കി. സമ്മതിദാനാവകാശം വിനിയോഗിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു സരോജനിയമ്മയുടെ മടക്കം.
