കൊ​ല​യ്ക്കു പി​ന്നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സെന്ന്‌ എ.​എ. റ​ഹിം; കൊലയ്ക്കു പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് കോൺഗ്രസ്

വെ​ഞ്ഞാറ​മൂട്: ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ആ​സൂ​ത്രി​ത ഇ​ര​ട്ട കൊ​ല​പാ​ത​ക​മാ​ണെ​ന്ന്ഡി​വൈ​എ​ഫ് ഐ.

സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ആ​റു പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. സ​ജീ​വ് എ​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​എ. റ​ഹിം ആ​രോ​പി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ആ​റു​മാ​സം മു​ൻ​പ് ഇ​തേ സം​ഘം ഫൈ​സ​ൽ എ​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും എ. എ. റ​ഹിം പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​രോ​പ​ണം ത​ള്ളി പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. സി​പി​എ​മ്മി​ന് പ​റ​ഞ്ഞ​ത് മാ​റ്റി പ​റ​യേ​ണ്ടി​വ​രു​മെ​ന്നും വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

Related posts

Leave a Comment