പി.​ടി​ക്കാ​യി ഭ​ക്ഷ​ണം മാ​റ്റി​വ​യ്ക്കു​ന്ന​ത് ത​ന്റെ സ്വ​കാ​ര്യ​ത! സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണം പ​രാ​ജ​യ ഭീ​തി; ട്രോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ഉ​മാ തോ​മ​സ്

കൊ​ച്ചി: ത​നി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് തൃ​ക്കാ​ക്ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മാ തോ​മ​സ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ട്രോ​ളു​ക​ള്‍ അ​ര്‍​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്ന് ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

പ​രാ​ജ​യ ഭീ​തി​യെ തു​ട​ര്‍​ന്നാ​ണ് സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. പി.​ടി​ക്കാ​യി ഭ​ക്ഷ​ണം മാ​റ്റി​വ​യ്ക്കു​ന്ന​ത് ത​ന്റെ സ്വ​കാ​ര്യ​ത.

ചി​ത​യി​ല്‍ ചാ​ടി മ​രി​ക്കു​ന്ന​തി​ന് പ​ക​രം രാ​ഷ്ട്രീ​യ​ത്തി​ല്‍ ചാ​ടി​യെ​ന്ന് അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

ന​ട​ക്കു​ന്ന​ത് നീ​ച​മാ​യ പ്ര​ചാ​ര​ണ​മാ​ണ്. പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ച് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​മാ തോ​മ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment