പ​ഞ്ച​മി സ്മാ​ര​ക സ്കൂ​ൾ… അ​ധഃ​സ്ഥി​ത വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു നാ​ന്ദി​കു​റി​ച്ച ഊ​രൂ​ട്ട​മ്പ​ലം സ​ർ​ക്കാ​ർ സ്കൂൾ ഇനി അറിയപ്പെടുന്നത് പുതിയ പേരിൽ

കാ​ട്ടാ​ക്ക​ട : കേ​ര​ള​ത്തി​ന്‍റെ ന​വോ​ഥാ​ന ച​രി​ത്ര​ത്തി​ൽ അ​ധഃ​സ്ഥി​ത വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു നാ​ന്ദി​കു​റി​ച്ച ഊ​രൂ​ട്ട​മ്പ​ലം സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ പേ​ര് പ​ഞ്ച​മി സ്മാ​ര​ക സ​ർ​ക്കാ​ർ സ്കൂ​ൾ എ​ന്നാ​ക്കു​ന്നു.

മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​വ​ർ​ണ വി​ഭാ​ഗ​ക്കാ​രെ എ​തി​രി​ട്ട് 1914ൽ ​ദ​ളി​ത് ബാ​ലി​ക പ​ഞ്ച​മി​യെ ഊ​രു​ട്ട​ന്പ​ലം സ്കൂ​ളി​ൽ പ​ഠി​പ്പി​ച്ച​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്ന​ത്.

ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ന്‍റെ പു​ന​ർ നാ​മ​ക​ര​ണം ന​ട​ത്താ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ലോ​ച​ന.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാ​മ​ത്തെ വ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച സം​സ്ഥാ​ന​ത​ല വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​തി​ന് ഈ ​സ്കൂ​ളി​ൽ വെ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ക്കം കു​റി​ച്ച​ത്.

യു​പി സ്കൂ​ളി​നും തൊ​ട്ട​ടു​ത്ത എ​ൽ​പി സ്കൂ​ളി​നും ബ​ഹു​നി​ല മ​ന്ദി​രം പ​ണി​യാ​ൻ തു​ക പ്ര​ഖ്യാ​പി​ച്ച​തും മു​ഖ്യ​മ​ന്ത്രിയാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് പ​ങ്കെ​ടു​പ്പി​ച്ച് സ്കൂ​ളി​ന്‍റെ പു​ന​ർ നാ​മ​ക​ര​ണം ചെ​യ്യി​ക്കാ​നാ​ണ് നീ​ക്കം.

Related posts

Leave a Comment