ജെ​ഡി​യു നേ​താ​ക്ക​ൾ പറഞ്ഞത് പറഞ്ഞാൽ..! ജെ​ഡി​യു മു​ന്ന​ണി വി​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: ജെ​ഡി​യു മു​ന്ന​ണി വി​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. മു​ന്ന​ണി വി​ടേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. യു​ഡി​എ​ഫ് മു​ന്ന​ണി വി​ടി​ല്ലെ​ന്ന് ച​ർ​ച്ച​യി​ൽ ജെ​ഡി​യു നേ​താ​ക്ക​ൾ പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ന്ന​ണി​മാ​റ്റം സം​ബ​ന്ധി​ച്ച് ജെ​ഡി​യു​വി​ന്‍റെ അ​ന്തി​മ തീ​രു​മാ​നം ജ​നു​വ​രി 12ന് ​ചേ​രു​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം വീ​രേ​ന്ദ്ര​കു​മാ​ര്‍ രാ​ജി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​ണി വി​ടു​ന്ന​ത് വൈ​കേ​ണ്ട​തി​ല്ലെ​ന്ന വാ​ദ​മാ​ണ് പാ​ർ​ട്ടി​യി​ൽ ഉ​യ​രു​ന്ന​ത്.

Related posts