എടിഎം സേവനങ്ങൾക്ക് ചെലവു കൂടും

മും​ബൈ: സാ​ധാ​ര​ണ​ക്കാ​രു​ടെമേ​ൽ കൂ​ടു​ത​ൽ ഭാ​രം വ​രു​ത്തി​വ​യ്ക്കു​ന്ന സാ​ന്പ​ത്തി​ക പ​രി​ഷ്കാ​രം വീ​ണ്ടും. ഓ​ട്ടോ​മേ​റ്റ​ഡ് ടെ​ല്ല​ർ മെ​ഷീ​ൻ (എ​ടി​എം) ഇ​ട​പാ​ടു​ക​ൾ​ക്ക് ഇ​ന്‍റ​ർ ബാ​ങ്ക് ചാ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട് ഓ​പ്പ​റേ​റ്റ​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​താ​ണ് സാ​ധാ​ര​ണ​ക്കാ​രു​ടെമേ​ൽ വീ​ണ്ടും ഭാ​ര​മാ​കു​ന്ന​ത്. ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ, പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് ഉ​യ​ർ​ന്ന​ത്, ഇ​ട​പാ​ടു​കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി സ്വ​കാ​ര്യ​ബാ​ങ്കു​ക​ളു​ടെ എ​ടി​എം ഓ​പ്പ​റേ​റ്റ​ർ​മാ​രാ​ണ് ഇ​ന്‍റ​ർ ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്ക് ചാ​ർ​ജ് ഈ​ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് ഇ​പ്പോ​ൾ നാ​ഷ​ണ​ൽ പേ​മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ (എ​ൻ​പി​സി​ഐ) പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഒ​രു ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ​ന്ന് മ​റ്റൊ​രു ബാ​ങ്കി​ന്‍റെ ഉ​പ​യോ​ക്താ​വ് പ​ണ​മെ​ടു​ക്കു​ന്ന​തി​നാ​ണ് ഇ​ന്‍റ​ർ ബാ​ങ്ക് സ​ർ​വീ​സ് എ​ന്നു പ​റ​യു​ന്ന​ത്. ഇ​ത് ചെ​റി​യ എ​ടി​എം നെ​റ്റ്‌​വ​ർ​ക്കു​ള്ള ബാ​ങ്കു​ക​ളു​ടെ ചെ​ല​വുയ​ർ​ത്താ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ വാ​ദം.

സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കു​ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് എ​ടി​എം ഇ​ട​പാ​ടു​ക​ൾ​ക്ക് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തി​നോ​ടു താ​ത്പ​ര്യ​മി​ല്ല. ഇ​പ്പോ​ഴു​ള്ള ചാ​ർ​ജ്ത​ന്നെ അ​ധി​ക​മാ​ണ് വീ​ണ്ടും വ​ർ​ധി​പ്പി​ച്ചാ​ൽ ന​ഷ്ട​ത്തി​ലേ​ക്കേ നീ​ങ്ങൂ എ​ന്നാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട്.

ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു ശേ​ഷം ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ തോ​ത് ഉ‍യ​ർ​ന്നു. അ​തോ​ടൊ​പ്പം എ​ടി​എം ഉ​പ​യോ​ഗം താ​ഴേ​ക്കു​ പോ​യി. പ​ല പ്ര​ധാ​ന ബാ​ങ്കു​ക​ളും എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം ഇ​പ്പോ​ൾ കു​റ​ച്ചു​വ​രിക​യാ​ണ്. കൂ​ടാ​തെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​മാ​രു​ടെ അ​ടി​സ്ഥാ​നശ​ന്പ​ളം ഇ​പ്പോ​ൾ ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ഇ​ന്‍റ​ർ ബാ​ങ്ക് ചാ​ർ​ജു​ക​ൾ ഇ​പ്പോ​ഴും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​തി​നൊ​രു മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്ന് യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു.

Related posts