മൂ​ഡ​ബി​ദ്രി​യി​ല്‍ ഇ​ന്നു ട്രാ​ക്ക് ഉണ​രും

മൂ​ഡ​ബി​ദ്രി (മം​ഗ​ളൂ​രു): എ​ണ്‍പ​താ​മ​ത് അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ മീ​റ്റി​ന് ഇ​ന്ന് മൂ​ഡ​ബി​ദ്രി​യി​ല്‍ തു​ട​ക്ക​മാ​കും. ആ​റു​വ​രെ ന​ട​ക്കു​ന്ന മീ​റ്റി​ല്‍ 4019 അ​ത്‌​ല​റ്റു​ക​ളാ​ണ് ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലു​മാ​യി ഇ​റ​ങ്ങു​ന്ന​ത്. 2640 പു​രു​ഷ അ​ത്‌​ല​റ്റു​ക​ളും 1379 വ​നി​താ അ​ത്‌ലറ്റു​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം മം​ഗ​ളൂ​രു സ​ര്‍വ​ക​ലാ​ശാ​ല​യാ​യി​രു​ന്നു ജേ​താ​ക്ക​ള്‍. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷ​മാ​യി കി​രീ​ടം മം​ഗ​ളൂ​രു​വി​നെ വി​ട്ടു​പോ​യി​ട്ടി​ല്ല.

നാ​ലാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് മം​ഗ​ളൂ​രു ഇ​ത്ത​വ​ണ ഇ​റ​ങ്ങു​ന്ന​ത്. 81 അ​ത്‌​ല​റ്റു​ക​ളാ​ണ് മം​ഗ​ളൂ​രു​വി​നു വേ​ണ്ടി ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലും ഇ​റ​ങ്ങു​ന്ന​ത്. മം​ഗ​ളൂ​രു സ​ര്‍വ​ക​ലാ​ശാ​ല​യ്ക്ക് വെ​ല്ലു​വി​ളി​യു​യ​ര്‍ത്താ​ന്‍ എം​ജി​യും കാ​ലി​ക്ക​ട്ടുമു​ണ്ട്്. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടാം സ്ഥാ​നം എം​ജി​ക്കും മൂ​ന്നാം സ്ഥാ​നം കാ​ലി​ക്ക​ട്ടി​നു​മാ​യി​രു​ന്നു. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ തു​ട​ര്‍ച്ച​യാ​യി ആ​റു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ എം​ജി​ക്ക് കി​രീ​ടം ന​ഷ്ട​പ്പെ​ട്ട​ത് നാ​ലു പോ​യി​ന്‍റി​ന്‍റെ വി​ത്യാ​സ​ത്തി​ല്‍ ആ​യി​രു​ന്നു.

കി​രീ​ടം നേ​ടാ​ന്‍ എം​ജി​യും കാ​ലി​ക്ക​ട്ടും

68 പേ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി അ​ത്‌​ല​റ്റി​ക് സം​ഘ​മാ​ണ് കി​രീ​ടം ല​ക്ഷ്യ​മി​ട്ട് മൂ​ഡ​ബി​ദ്രി​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. 30 പു​രു​ഷ അ​ത്‌​ല​റ്റു​ക​ളും 38 വ​നി​താ അ​ത്‌​ല​റ്റു​ക​ളു​മാ​ണ് ടീ​മി​ലു​ള്ള​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​മാ​യി സ്‌​നേ​ഹ (ലോം​ഗ് ജം​പ്), നി​വ്യ ആ​ന്‍റ​ണി (പോ​ള്‍വാ​ള്‍ട്ട്), സാ​ന്ദ്ര ബാ​ബു, ലി​സ​റ്റ് ക​രോ​ളി​ന്‍ (ട്ര​പ്പി​ള്‍ ജം​പ്), അ​ഞ്ജ​ലി ജോ​സ് (400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ്), പി.​ആ​ര്‍. അ​ലീ​ഷ (800, 1500 മീ​റ്റ​ര്‍ ), ഗാ​യ​ത്രി ശി​വ​കു​മാ​ര്‍ (ഹൈ​ജം​പ്), കെ.​പി. എ​മി​ലി (400) എ​ന്നി​വ​രാ​ണ് ട്രാ​ക്കി​ലി​റ​ങ്ങു​ന്ന​ത്. വ​നി​താ വി​ഭാ​ഗം റി​ലേ​യി​ലും മെ​ഡ​ല്‍ നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്്.

പു​രു​ഷവി​ഭാ​ഗ​ത്തി​ല്‍ സെ​ബി തോ​മ​സ് (ലോം​ഗ്ജം​പ്), എ.​കെ. സി​ദ്ധാ​ര്‍ഥ് (പോ​ള്‍വാ​ള്‍ട്ട്), ഓം​കാ​ര്‍ നാ​ഥ് (100 മീ​റ്റ​ര്‍), ടി.​വി. അ​ഖി​ല്‍ (ലോം​ഗ്ജം​പ്) എ​ന്നി​വ​രി​ലാ​ണ് മെ​ഡ​ല്‍ പ്ര​തീ​ക്ഷ. ത​ങ്ക​ച്ച​ന്‍ മാ​ത്യു, പി.​സി. പോ​ള്‍, ജി​മ്മി, ജ​ഗ​ദീ​ഷ് ആ​ര്‍.​ കൃ​ഷ്ണ, ബൈ​ജു ജോ​സ​ഫ്, ജോ​ര്‍ജ് ഇ​മ്മാ​നു​വ​ല്‍, സ​തീ​ഷ് കു​മാ​ര്‍, ബി​ബി​ന്‍ ഫ്രാ​ന്‍സീ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രാ​ണ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ര്‍.

66 അം​ഗ അ​ത്‌​ല​റ്റി​ക് സം​ഘ​വു​മാ​യാ​ണ് കി​രീ​ടം നേ​ടാ​ന്‍ കാ​ലി​ക്ക​ട്ട് സ​ര്‍വ​ക​ലാ​ശാ​ല എ​ത്തി​യി​രി​ക്കു​ന്ന​ത്. 38 പു​രു​ഷ അ​ത്‌​ല​റ്റു​ക​ളും 28 വ​നി​താ അ​ത്‌​ല​റ്റു​ക​ളു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.
വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഒ​ളിന്പ്യ​ന്‍ ജി​സ്‌​ന മാ​ത്യു (400 മീ​റ്റ​ര്‍), ബ​വി​ത (1500 മീ​റ്റ​ര്‍, 800),അ​ബി​ത മേ​രി മാ​നു​വ​ല്‍ (800 മീ​റ്റ​ര്‍, 400), സാ​ഫ് ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ എം.​ജി​ഷ്ണ (ഹൈ​ജം​പ്), അ​ഞ്ജ​ലി ഫ്രാ​ന്‍സീ​സ് (പോ​ള്‍വോ​ള്‍ട്ട്) എ​ന്നി​വ​രി​ലാ​ണ് മെ​ഡ​ല്‍ പ്ര​തീ​ക്ഷ.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ജി​യോ ജോ​സ് (ഹൈ​ജം​പ്), ഗോ​ഡ്‌​വി​ന്‍ ഡാ​മി​യേ​ല്‍ (പോ​ള്‍വോ​ള്‍ട്ട്), അ​ല​ക്‌​സ് പി. ​ത​ങ്ക​ച്ച​ന്‍ (ഡി​സ്‌​ക​സ് ത്രോ), ​മ​നോ​ജ് (3000 മീ​റ്റ​ര്‍), ആ​ദ​ര്‍ശ് ഗോ​പി (1500 മീ​റ്റ​ര്‍), ഷെ​റി​ന്‍ (800 മീ​റ്റ​ര്‍) എ​ന്നി​വ​രാ​ണ് പ്ര​തീ​ക്ഷ. റി​ലേ ഇ​ന​ങ്ങ​ളി​ലും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യുണ്ട്. വാ​ള്‍ട്ട​ര്‍ ജോ​ണ്‍, പി​ന്‍റോ ജെ.​ റെ​ബ​ല്ലോ, സേ​വ്യ​ര്‍ പൗ​ലോ​സ്, ഗീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ര്‍.

കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കു വേണ്ടി 22 ​അ​ത്‌​ല​റ്റു​ക​ളും ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യ്ക്കായി 32 ​അ​ത്‌​ല​റ്റു​ക​ളും കേ​ര​ള ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ക്കു വേണ്ടി 15 ​അ​ത്‌​ല​റ്റു​ക​ളും മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്.

ഹാ​ഫ് മാ​ര​ത്ത​ണ്‍ ഫു​ൾ ആക്കി: മ​ത്സ​രാ​ര്‍ഥി​ക​ള്‍ പ​രാ​തി ന​ല്കി

അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല മീ​റ്റി​ല്‍ മാ​ര​ത്ത​ണ്‍ മ​ത്സ​ര​ത്തി​നെ​തി​രേ പ​രാ​തി. ഹാ​ഫ് മാ​ര​ത്ത​ണ്‍ ആ​യി​രു​ന്നു മ​ത്സ​ര വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്ള​ത്. 21 കി​ലോ മീ​റ്റ​റാ​ണ് ഹാ​ഫ് മാ​ര​ത്ത​ണ്‍. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​മാ​യാ​ണ് മ​ത്സ​രാ​ര്‍ഥി​ക​ള്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍, ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ള്‍ പ​റ​ഞ്ഞ​ത് ഫു​ള്‍ മാ​ര​ത്ത​ണ്‍ ആ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ്.

അ​താ​യ​ത്, 42 കി​ലോ​മീ​റ്റ​ര്‍ ഓ​ട​ണം. നി​ശ്ച​യി​ച്ച പ​രി​ധി​യേ​ക്കാ​ളും ഇ​ര​ട്ടി. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ മ​ത്സ​രാ​ര്‍ഥി​ക​ള്‍ ന​ട​ത്തി​യി​ട്ടു​മി​ല്ല. ഇ​തി​നെ​തി​രേ സ​ര്‍വ​ക​ലാ​ശാ​ലാ അ​ത്‌​ല​റ്റ് ടീ ​മാ​നേ​ജ​ര്‍മാ​ര്‍ പ​രാ​തി​ക​ള്‍ ന​ല്കിക്ക​ഴി​ഞ്ഞു.​ ആ​റി​നാ​ണ് മാ​ര​ത്ത​ണ്‍ മ​ത്സ​രം.

റെ​നീ​ഷ് മാ​ത്യു

Related posts