വീ​ട്ടി​ല്‍ നി​ന്ന് സ​യ​നൈ​ഡ് കി​ട്ടി​യ​തു നി​ര്‍​ണാ​യ​കം! വ്യാ​ജ ഒ​സ്യ​ത്ത് നി​ര്‍​ണാ​യ​ക തെ​ളി​വ്‌; കൂ​ട​ത്താ​യി കേ​സി​ല്‍ തി​ക​ഞ്ഞ സം​തൃ​പ്തി​യെ​ന്ന് എ​സ്പി കെ.​ജി.​സൈ​മ​ണ്‍

വ​ട​ക​ര: പ്ര​മാ​ദ​മാ​യ കൂ​ട​ത്താ​യി കേ​സി​ല്‍ പോ​ലീ​സ് ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ര്‍​പി​ച്ചു. റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലെ കു​റ്റ​പ​ത്ര​മാ​ണ് താ​മ​ര​ശ്ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​രെ സം​തൃ​പ്തി​യോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ന്ന് റൂ​റ​ല്‍ എ​സ്പി കെ.​ജി.​സൈ​മ​ണ്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. രാ​സ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​കോം, എം​കോം, യു​ജി​സി നെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ , എ​ന്‍​ഐ​ടി ഐ​ഡി കാ​ര്‍​ഡ് എ​ന്നി​വ ജോ​ളി വ്യാ​ജ​മാ​യു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് എ​സ്പി പ​റ​ഞ്ഞു. ഇ​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പി​ച്ചി​ട്ടു​ണ്ട്. കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, വ​ഞ്ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, വി​ഷം കൈ​വ​ശം വെ​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് ജോ​ളി ചെ​യ്ത​താ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. കേ​സി​ല്‍ മാ​പ്പ് സാ​ക്ഷി​ക​ളി​ല്ല. ജോ​ളി​യു​ടെ ര​ണ്ടു മ​ക്ക​ളു​ടേ​ത​ട​ക്കം ആ​റ് പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ജോ​ളി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ​യ​നൈ​ഡ് കി​ട്ടി​യ​തു കേ​സി​ല്‍ സ​ഹാ​യ​ക​മാ​യെ​ന്ന് എ​സ്പി പ​റ​ഞ്ഞു.

റോ​യി വ​ധ​ക്കേ​സി​ല്‍ ഡി​എ​ന്‍​എ ടെ​സ്റ്റ് അ​നി​വാ​ര്യ​മ​ല്ലെ​ന്ന് എ​സ്പി പ​റ​ഞ്ഞു. കേ​സി​ല്‍ വ്യാ​ജ ഒ​സ്യ​ത്ത് നി​ര്‍​ണാ​യ​ക തെ​ളി​വാ​ണ്. ജോ​ളി സ​യ​നൈ​ഡ് കൈ​വ​ശം വെ​ച്ച​തി​നും തെ​ളി​വു​ണ്ട്. ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​ന് റോ​യ് തോ​മ​സ് വ​ധ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നു കെ​ജി സൈ​മ​ണ്‍ പ​റ​ഞ്ഞു.​ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ല്‍ ഭാ​ര്യ ജോ​ളി​യെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

റോ​യ് തോ​മ​സ് സ​യ​നൈ​ഡ് ഉ​ള്ളി​ല്‍​ചെ​ന്നാ​ണ് മ​രി​ച്ച​തെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ആ​റു ദു​ര്‍​മ​ര​ണ​ങ്ങ​ളി​ല്‍ റോ​യ് തോ​മ​സി​ന്റെ കേ​സി​ല്‍ മാ​ത്ര​മാ​ണ് മൃ​ത​ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ന്ന​ത്. റൂ​റ​ല്‍ എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ റൂ​റ​ല്‍ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍.​ഹ​രി​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്

Related posts