അൺ ലോക്ക് നാലാം ഘട്ടം! സെപ്റ്റംബര്‍ 30 വരെ സ്‌കൂള്‍ തുറക്കില്ല; മെ​ട്രോ ട്രെ​യി​ൻ സ​ർ​വീ​സ് സെ​പ്റ്റം​ബ​ർ ഏ​ഴിനു പു​ന​രാ​രം​ഭി​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി നാ​ലാം​ഘ​ട്ട അ​ണ്‍ലോ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.

സെ​പ്റ്റം​ബ​ർ 30 വ​രെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കി​ല്ല. ഓ​ണ്‍ലൈ​ൻ ക്ലാ​സു​ക​ൾ​ക്കാ​യി 50 ശ​ത​മാ​നം അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ർ​ക്കും സ്കൂ​ളി​ലെ​ത്താം . ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ സ്കൂ​ളി​ൽ പോ​കാം.

മെ​ട്രോ ട്രെ​യി​ൻ സ​ർ​വീ​സ് സെ​പ്റ്റം​ബ​ർ ഏ​ഴിനു പു​ന​രാ​രം​ഭി​ക്കും.

100 പേ​രെ വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​വു​ന്ന രീ​തി​യി​ൽ മ​ത- സാം​സ്കാ​രി​ക- രാ​ഷ്‌ട്രീയ ച​ട​ങ്ങു​ക​ളും പൊ​തു​പ​രി​പാ​ടി​ക​ളും സെ​പ്റ്റം​ബ​ർ 21 മു​ത​ൽ അ​നു​വ​ദി​ക്കും.

സ്കി​ൽ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ, ഐ​ടി​ഐ​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പ്ര​വ​ർ​ത്തി​ക്കാം. പി​എ​ച്ച്ഡി അ​ട​ക്ക​മു​ള്ള ഗ​വേ​ഷ​ണം, സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം എ​ന്നി​വ​യ്ക്കും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ അ​നു​വാ​ദം.

ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണു​ക​ളി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ക​ണ്ടെ​യ്ന്‍മെ​ന്‍റ് അ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​രു​ത്.

സി​നി​മാ ഹാ​ളു​ക​ൾ, നീ​ന്ത​ൽ കു​ള​ങ്ങ​ൾ, ഇ​ൻ​ഡോ​ർ തി​യ​റ്റ​റു​ക​ൾ എ​ന്നി​വ അ​ട​ഞ്ഞു കി​ട​ക്കും. 21 മു​ത​ൽ ഓ​പ്പ​ണ്‍ എ​യ​ർ തി​യ​റ്റ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം.

Related posts

Leave a Comment