ഉണ്ണി മുകുന്ദന്റെ വാഴ ഒടിഞ്ഞത് കണ്ട് സങ്കടപ്പെട്ട് സ്വാസിക ! എല്ലാം മനസ്സിലാകുന്നുണ്ടേയെന്ന് ആരാധകരും; ഉണ്ണി മുകുന്ദന്‍-സ്വാസിക പ്രണയ കഥ വീണ്ടും സജീവമാകുന്നു…

മലയാള സിനിമയിലെ മസില്‍മാന്‍ ഉണ്ണിമുകുന്ദനും നടി സ്വാസികയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ താരം അതെല്ലാം തള്ളിക്കളയുകയാണുണ്ടായത്.

ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനെത്തുടര്‍ന്ന് ഒറ്റപ്പാലത്തെ വീട്ടില്‍ സിനിമാത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ ജീവിതം നയിക്കുകയാണ് ഉണ്ണി.

അടുത്ത കാലത്താണ് ഉണ്ണി പുതിയ വീട് പണിതത്. കൃഷിയിടവും പൂന്തോട്ടവുമെല്ലാം വീടിന് മുതല്‍ക്കൂട്ടാണ്.

ഉണ്ണിയും മാതാപിതാക്കളും വളര്‍ത്തു നായ്ക്കളുമെല്ലാം ഇവിടെ സുഖമായി കഴിയുമ്പോഴാണ് അടുത്തിടെ സംഭവിച്ച ഒരു ദുഖകരമായ കാര്യത്തെക്കുറിച്ച് ഉണ്ണി തുറന്നു പറയുന്നത്.

വീടിന്റെ അടുത്താണ് ഉണ്ണിയുടെ അച്ഛന്റെ കൃഷി സ്ഥലം. ഇവിടെ വിളയുന്ന പച്ചക്കറികളാണ് വീട്ടില്‍ ഉപയോഗിക്കുന്നതെന്ന് താരം പറയുന്നു.

അച്ഛന്റെ കൃഷി കണ്ട് പറമ്പിലിറങ്ങിയെങ്കിലും അധികം വൈകാതെ തന്നെ താന്‍ പിന്മാറിയെന്നും ഇതിനേക്കാള്‍ നല്ലത് ജിമ്മില്‍ വെയ്റ്റ് എടുക്കുന്നതാണെന്നു തനിക്ക് മനസ്സിലായെന്നും ഉണ്ണി പറയുന്നു.

എന്നാല്‍ ഇപ്പോള്‍ കൃഷിയ്ക്കു നാശം സംഭവിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് ഉണ്ണി ദുഖത്തോടെ പങ്കുവെച്ചിരിക്കുന്നത്.

കൃഷി നശിച്ചതിന്റെ വീഡിയോയും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്. അങ്ങനെ കൃഷിയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയെന്നും ഇവിടെ വാഴ വാഴില്ലെന്നുമാണ് ഉണ്ണി അടിക്കുറിപ്പ് നല്‍കിയത്. നിരവധി പേരാണ് കഷ്ടമായിപ്പോയി എന്നു പറഞ്ഞു കമന്റ് ഇട്ടത്.

എങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി സ്വാസികയുടെ കമന്റ് ആണ്. അയ്യോ എന്നാണ് സ്വാസിക കമെന്റ് ഇട്ടത്.

മുന്‍പേ ഉണ്ണിയുടെയും സ്വാസികയുടെയും പേര് ചേര്‍ത്ത ഗോസിപ്പ് ഉണ്ടായിരുന്നതിനാല്‍ തന്നെ ആരാധകര്‍ ഈ കമന്റ് ഏറ്റെടുത്തിരിക്കുകയാണ്.

ചേച്ചിക്കെന്താ ചേട്ടന്റെ വീട്ടിലെ വാഴ അല്ലെ എന്നും ഞങ്ങള്‍ക്കെല്ലാം മനസിലാകുന്നുണ്ട് എന്നുമൊക്കെയുള്ള കമെന്റുകള്‍ ഉണ്ട്.

എങ്കിലും ഒരുപാട് കൃഷിയിടം നശിക്കുക എന്നത് വളരെ കഷ്ടമുള്ള കാര്യമാണ്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ.

സ്വാസിക ഒരു അയ്യോ പറഞ്ഞതിന് അല്ലെങ്കില്‍ തന്നെ എന്താണ്. എല്ലാവരും പറയുന്നതല്ലേ അയ്യോ എന്നു ചില കമന്റുകളില്‍ കാണാം.

ഒറീസ്സ എന്ന ഫിലിമിന്റെ സെറ്റില്‍ വച്ചു തുടങ്ങിയ സൗഹൃദം ആണ് ഉണ്ണിമുകുന്ദനുമായി സ്വാസികയ്ക്കു.

സ്വാസികയ്ക്കു ഒപ്പം അഭിനയിക്കാന്‍ തനിക്കും ആഗ്രഹം ഉണ്ട് എന്നു ഉണ്ണിമുകുന്ദനും പറഞ്ഞിരുന്നു. എന്തായാലും ഈയൊരൊറ്റ കമന്റുകൊണ്ട് ഗോസിപ്പുകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

Related posts

Leave a Comment