ഗാ​​രെ​​ത് ബെ​​യ്‌​ലി​​നു പോ​​കാം…

അ​​ടു​​ത്ത സീ​​സ​​ണി​​ൽ വെ​​യ്ൽ​​സ് താ​​രം ഗാ​​രെ​​ത് ബെ​​യ്ൽ സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് സൂ​​ച​​ന. ബെ​​യ്‌​ലി​​ന് ഏ​​തു ക്ല​​ബ്ബി​​ലേ​​ക്ക് വേ​​ണ​​മെ​​ങ്കി​​ലും ചേ​​ക്കേ​​റാ​​മെ​​ന്നും അ​​തി​​നു​​ള്ള സ്വാ​​ത​​ന്ത്ര്യം റ​​യ​​ൽ അ​​നു​​വ​​ദി​​ച്ചെന്നും സ്പാ​​നി​​ഷ് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

അ​​ടു​​ത്ത ട്രാ​​ൻ​​സ്ഫ​​ർ വി​​ൻ​​ഡോ​​യി​​ലൂ​​ടെ 3887 കോ​​ടി രൂ​​പ​​യു​​ടെ ട്രാ​​ൻ​​സ്ഫ​​റു​​ക​​ളാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് പ​​രി​​ശീ​​ല​​ക​​നാ​​യി ര​​ണ്ടാം വ​​ര​​വ് ന​​ട​​ത്തി​​യ സി​​ന​​ദി​​ൻ സി​​ദാ​​ൻ ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ബെ​​യ്‌​ലി​​നെ ക്ല​​ബ് ഒ​​ഴി​​വാ​​ക്കു​​ന്ന​​ത്. സി​​ദാ​​ന്‍റെ മ​​ട​​ങ്ങി വ​​ര​​വോ​​ടെ ബെ​​യ്‌​ലി​​നു പു​​റ​​ത്ത് പോ​​കേ​​ണ്ടി​​വ​​രു​​മെ​​ന്ന് നേ​​ര​​ത്തേ റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു.

റ​​യ​​ൽ ഡ​​യ​​റ​​ക്ട​​ർ ഹൊ​​സെ എ​​യ്ഞ്ച​​ൽ സാ​​ഞ്ച​​സ് ബെ​​യ്‌​ലി​​ന്‍റെ ഏ​​ജ​​ന്‍റു​​മാ​​രാ​​യ ജോ​​നാ​​ഥ​​ൻ ബ​​ർ​​നെ​​റ്റ്, ലൂ​​യി​​സ് അ​​ലോ​​ണ്‍​സോ എ​​ന്നി​​വ​​രു​​മാ​​യി ട്രാ​​ൻ​​സ്ഫ​​ർ കാ​​ര്യം ച​​ർ​​ച്ച ചെ​​യ്തെ​​ന്നാ​​ണ് സൂ​​ച​​ന.

Related posts