ആദ്യം കണ്ടത് തകർന്ന് നിൽക്കുന്ന ഉണ്ണിയെ ; ഇന്ന് കാണുന്നത് പെരുതിജയിച്ച് ഉണ്ണീമുകുന്ദനെയെന്ന് സിബി മലയിൽ

ലോ​ഹി​ത​ദാ​സ് മ​രി​ക്കു​ന്ന​തി​ന് മൂ​ന്നാ​ഴ്ച മു​ൻ​പ്, വ​ലി​യ ഇ​ട​വേ​ള​യ്ക്കുശേ​ഷം ഞ​ങ്ങ​ൾ ഒ​രു​മി​ച്ച്‌ ചെ​യ്യാ​ൻ പോ​കു​ന്ന ഒ​രു സി​നി​മ​യു​ടെ ച​ർ​ച്ച​ക​ളു​മാ​യി ലോ​ഹി​യു​ടെ ല​ക്കി​ടി​യി​ലെ വീ​ട്ടി​ൽ ഒ​രു പ​ക​ൽ മു​ഴു​വ​ൻ ഞ​ങ്ങ​ൾ ഒ​രു​മി​ച്ച്‌ ഉ​ണ്ടാ​യി​രു​ന്നു.

താ​ൻ ഒ​രു ചെ​റു​പ്പ​ക്കാ​ര​നെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​യാ​ളെ വ​ച്ച്‌ ഒ​രു സി​നി​മ ചെ​യ്യാ​ൻ പോ​വു​ക​യാ​ണെ​ന്നും ലോ​ഹി അ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞു.​

വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ലോ​ഹി അ​ത് പ​റ​ഞ്ഞ​ത്. ചെ​റി​യ റോ​ളു​ക​ളി​ലൊ​ന്നും വ​ര​ണ്ട, മ​റി​ച്ച്‌ ത​ന്‍റെ സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലൂ​ടെ അ​യാ​ൾ വ​ര​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ച​ത്.

പ​ക്ഷേ മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞ് ന​മ്മെ​യൊ​ക്കെ വേ​ദ​നി​പ്പി​ച്ചു​കൊ​ണ്ട് ലോഹി പോ​യി. അ​ന്ന് മ​ര​ണ​വീ​ട്ടി​ലെ സ​ന്ധ്യ​യി​ൽ ഒ​രാ​ൾ എ​ന്‍റെ അ​ടു​ത്തേ​ക്ക് വ​ന്നു.

സാ​ർ ഞാ​നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. ലോ​ഹി സാ​റി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞു. ഒ​റ്റദി​വ​സം കൊ​ണ്ട് ആ ​പ്ര​തീ​ക്ഷ​ക​ൾ ഇ​ല്ലാ​താ​യെ​ന്നും.

അ​ങ്ങ​നെ​യാ​ണ് ഞാ​ൻ ഉ​ണ്ണി മു​കു​ന്ദ​നെ ആ​ദ്യം കാ​ണു​ന്ന​ത്. ഒ​രു മ​നു​ഷ്യ​നെ ഏ​റ്റ​വും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന, സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന നി​മി​ഷ​ത്തി​ലാ​ണ് ഉ​ണ്ണി​യെ ഞാ​ൻ ആ​ദ്യം ക​ണ്ടു​മു​ട്ടി​യ​ത്.

പ​ക്ഷേ അ​വി​ടെ തോ​റ്റ് പി​ന്മാ​റാ​ൻ ഉ​ണ്ണി ത​യാ​റാ​യി​ല്ല. ഉ​ണ്ണി ഒ​രു ഫൈ​റ്റ​ർ ആ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ പ്ര​തി​കൂ​ല​ങ്ങ​ളെ​യും മ​റി​ക​ട​ന്നു​കൊ​ണ്ട് ഒ​രു ഗോ​ഡ്‍​ഫാ​ദ​റി​ന്‍റെ യും പി​ൻ​ബ​ല​മി​ല്ലാ​തെ സ്വ​യം പൊ​രു​തി ജ​യി​ച്ച ആ​ളാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. -സി​ബി മ​ല​യി​ൽ

Related posts

Leave a Comment