വാ​ള​യാറിലെ സ​ഹോ​ദ​രി​മാ​രു​ടെ ദു​രൂ​ഹ​മ​ര​ണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മു​ല്ല​പ്പ​ള്ളിയുടെ ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം

പാ​ല​ക്കാ​ട്: അ​ട്ട​പ്പ​ള്ള​ത്തെ സ​ഹോ​ദ​രി​മാ​രു​ടെ ദു​രൂ​ഹ​മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി അധ്യക്ഷൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​ട​ത്തു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം രാ​വി​ലെ ഒ​ന്പ​തി​ന് കോ​ട്ട​മൈ​താ​ന​ത്ത് തു​ട​ങ്ങി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എം​പി​മാ​രാ​യ വി.​കെ. ശ്രീ​ക​ണ്ഠ​ൻ, ര​മ്യ ഹ​രി​ദാ​സ്, എംഎൽഎമാരായ ഷാ​ഫി പ​റ​ന്പി​ൽ, പി.ടി.തോമസ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ ഉ​പ​വാ​സ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ഉ​പ​വാ​സ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ.​സി. വേ​ണു​ഗോ​പാ​ൽ രാ​വി​ലെ അ​ട്ട​പ്പ​ള്ള​ത്തെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ട്ട​പ്പ​ള്ള​ത്തെ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന റി​ലേ നി​രാ​ഹാ​ര​സ​മ​രം ഇ​ന്ന് ര​ണ്ടാം ദി​വ​സ​ത്തേ​ക്ക് ക​ട​ന്നു. ബി​ജെ​പി​യും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്. സി​പി​എം ഏ​രി​യാ ത​ല​ത്തി​ൽ വി​ശ​ദീ​ക​ര​ണ​ യോ​ഗ​ങ്ങ​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts