അമ്മ മീര റൗട്ടേലയുടെ ജന്മദിനം ആഘോഷമാക്കി ബോളിവുഡ് സുന്ദരി ഉര്‍വശി റൗട്ടേല. താരം അമ്മയ്ക്കായി സമ്മാനിച്ച കേക്ക് ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലില്‍ വച്ച് നടന്ന ആഘോഷത്തിലെ പ്രധാന താരം 24 കാരറ്റ് സ്വര്‍ണം പൂശിയ കേക്കായിരുന്നു. മൂന്ന് തട്ടുകളിലായി നിര്‍മിച്ച പ്രത്യേകതരം കേക്ക് പൂര്‍ണമായും സ്വര്‍ണത്താല്‍ അലങ്കരിച്ചതായിരുന്നു.
കേക്കിന് മുകളിലായി സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു വലിയ കിരീടവും കേക്കിന്റെ താഴെ ഹാപ്പി മോം എന്ന് എഴുതിയ റിബണും കാണാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലില്‍, രാജകീയമായ സ്വര്‍ണകിരീട കേക്കിനൊപ്പം അമ്മയുടെ ജന്മദിനം എന്നാണ് താരം കുറിച്ചത്. ഇതുകൂടാതെ, ഉര്‍വശിയുടെ രൂപവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ മാതൃകകളും ഉള്‍പ്പെടുത്തിയ മറ്റൊരു ചോക്ലേറ്റ് കേക്കും ആഘോഷത്തിന്റെ ഭാഗമായിരുന്നു.
