എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന സം​ഘ​പ​രി​വാ​ര്‍ ശൈ​ലി​യി​ലു​ള്ള​ത്; വ​ര്‍​ഗീ​യ​വി​ഭ​ജ​ന​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് വി .​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ വ​ന്നാ​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​മാ അ​ത്തെ ഇ​സ്ലാ​മി ഭ​രി​ക്കു​മെ​ന്ന സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന സം​ഘ​പ​രി​വാ​ര്‍ ശൈ​ലി​യി​ലു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

ബാ​ല​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് യോ​ജി​പ്പു​ണ്ടോ​യെ​ന്ന് സി​പി​എ​മ്മും ബി​നോ​യ് വി​ശ്വ​വും വി​ശ​ദീ​ക​രി​ക്ക​ണം. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും എ.​കെ. ബാ​ല​നും ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ കൂ​ട്ടി​വാ​യി​ക്കേ​ണ്ട​തു​ണ്ട്. സി​പി​എം നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ള്‍.

വ​ര്‍​ഗീ​യ​വി​ഭ​ജ​ന​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. വ​ര്‍​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ ജ​ന​ങ്ങ​ള്‍ ചെ​റു​ത്തുതോ​ല്‍​പ്പി​ക്കും.ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​യി​ല്‍ കോ​ട​തി പോ​ലും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച സി​പി​എം നേ​താ​ക്ക​ളാ​യ പ​ത്മ​കു​മാ​റി​നെ​യും കൂ​ട്ട​രെ​യും സി​പി​എ​മ്മും സ​ര്‍​ക്കാ​രും സം​ര​ക്ഷി​ക്കു​ക​യാ​ണ്.

പ​ത്മ​കു​മാ​റി​നെ എ​ന്തുകൊ​ണ്ട് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment